എസ്സെന്‍സ് അയര്‍ലണ്ട് അവതരിപ്പിക്കുന്ന സ്വതന്ത്രചിന്ത സെമിനാര്‍ iresSENSE ’19 Hominem ഡബ്ലിനില്‍

ഡബ്ലിന്‍: സ്വതന്ത്ര ചിന്തയും, സയന്‍സും, മാനവികതയും പ്രോത്സാഹിപ്പിച്ചുകൊണ്ട് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ iresSENSE’19 Hominem വരുന്ന മെയ് നാലാം തിയതി ഉച്ചതിരിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 6 മണി വരെ ഡബ്ലിനില്‍ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തില്‍ വെച്ചും (D24CX39), esSENSE UK അവതരിപ്പിക്കുന്ന Hominem ’19 മെയ് ആറാം തിയതി ലണ്ടനില്‍ വച്ചും നടക്കുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി കേരളത്തിലങ്ങോളമിങ്ങോളം സാമൂഹിക ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ചിന്തകരായ സി രവിചന്ദ്രന്‍ വൈശാഖന്‍ തമ്പി എന്നിവര്‍ സംസാരിക്കുന്നു. നവോത്ഥാനം പിറവിയെടുത്ത യൂറോപ്പില്‍ ജീവിക്കുമ്പോഴും കേരള സമൂഹം നേരിടുന്ന വലിയ വെല്ലുവിളി മതത്തിന്റെയും, ജാതിയുടെയും, അനുഷ്ഠാനങ്ങളുടേയും, ആചാരങ്ങളുടെയും പേരില്‍ നടക്കുന്ന ധ്രുവീകരണങ്ങളും, ഒറ്റപ്പെടുത്തലുകളും, കടന്നുകയറ്റങ്ങളുമാണ്.

സംസ്‌കാരത്തനിമ നിലനിര്‍ത്താനെന്ന വ്യാജേന അയര്‍ലണ്ടിലേക്ക് ചേക്കേറിയിരിക്കുന്ന മതഭ്രമ – ചൂഷണങ്ങളുടെ പിടിയില്‍ ഒരു സമൂഹം ചിതറപ്പെടുകയും, അവരുടെ ചിന്താശേഷികള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ നവോത്ഥാനത്തിന്റെയും മാനവികതയുടെയും ഉന്നത മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

തലമുറകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിക്കാന്‍ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ടും അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ടും യൂറോപ്പ് മലയാളി ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ രണ്ട് നവോത്ഥാന നായകന്മാര്‍ ഒന്നിച്ചുചേരുന്ന ഈ മഹാ സമ്മേളനത്തിലേക്ക് വിനയപൂര്‍വം ഏവരെയും സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0872263917,
0899690190, 0876521572
00447786991078(UK)
00447904865697(UK)

Share this news

Leave a Reply

%d bloggers like this: