എസ്ബിടിയുടെ പകുതി ബ്രാഞ്ചുകള്‍ക്ക് അടുത്തമാസത്തോടെ പൂട്ടുവീഴും; ലയന നടപടികള്‍ അവസാനഘട്ടത്തില്‍.

ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് എസ്ബിടി-എസ്ബിഐ ലയനത്തിന് യാതൊരുമാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പകുതിയോളം എസ്ബിടിയുടെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നുറപ്പായി. എസ്ബിടി മാത്രമല്ല, എസ്ബിഐയുടെ അഞ്ച് അസോസിയേറ്റഡ് ബാങ്കുകള്‍ക്കും ഏകദേശം ഈ അവസ്ഥ തന്നെ നേരിടേണ്ടിവരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയോട് ചേരുക. ഏപ്രില്‍ അവസാനത്തോടെ ഇവയുടെ പാതി ശാഖകളും അടച്ചുപൂട്ടാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണത്തിനും താഴുവീഴും. സാധാരണ ശാഖകള്‍ക്കുപുറമെ 27 സോണല്‍ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍, 11 നെറ്റ് വര്‍ക്ക് ഓഫീസുകള്‍ എന്നിവയും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇത്രയും ശാഖകളിലെ ജീവനക്കാരെ എസ്ബിഐ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല..

ഏപ്രില്‍ ഒന്നിനാണ് ലയനം യാതാര്‍ത്ഥ്യമാവുക. ലയനത്തോടെ 37 ലക്ഷം കോടി നിക്ഷേപമുള്ള ബാങ്കിംഗ് ഭീമനായി എസ്ബിഐ മാറും. അതിനിടെ എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റഡ് ബാങ്കുകള്‍ വായ്പ്പകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: