എവിടെ നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിംഗ് ?

ജീവിതം മുഴുവന്‍ അധ്വാനിച്ചു കഴിഞ്ഞാല്‍ കിടപ്പിലാകുന്നതിനു മുന്‍പുള്ള ചില നല്ല വര്‍ഷങ്ങള്‍ നല്ല ക്വാളിറ്റി ഉള്ള റിട്ടയര്‍മെന്റ്, സ്വപ്നം കാണാത്ത എത്ര പേരുണ്ട് ? ഞങ്ങളുടെ ജോലി സംബന്ധമായി, ഫിനാന്‍ഷ്യല്‍ റിവ്യൂ ചെയ്തു സംസാരിക്കുന്ന മിക്കവര്‍ക്കും 55 വയസ്സിനടുത്തു റിട്ടയര്‍മെന്റ് എടുത്തു, ശേഷം കാലം മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.

സംഗതി കൊള്ളാം. എന്നാല്‍ ഇതിനുള്ള സാമ്പത്തിക ഭദ്രത ഈ സമയത്തു നിങ്ങള്‍ക്കു കാണുമോ? ഇന്ത്യന്‍ ജോലിക്കാരില്‍ പലരും ഇവിടെ ജോലി തുടങ്ങിയിരിക്കുന്നതു തന്നെ 30 40 വയസ്സ് കാലത്തു ആണ്. അതിനു ശേഷം നാട്ടില്‍ വീട് പണിയല്‍, കുട്ടികളുടെ വിദ്യാഭ്യാസം, അയര്‍ലണ്ടില്‍ വീട് വാങ്ങല്‍ എന്നിങ്ങനെ ഒക്കെയായി റിട്ടയര്‍മെന്റ് പ്ലാനിംഗ് മറന്നു പോയവരാണ് മിക്കവരും. കുറച്ചു ഭാഗ്യവാന്മാര്‍ക്കു occupational പെന്‍ഷന്‍ എന്ന സൗകര്യം ഉണ്ട് താനും.

റിട്ടയര്‍മെന്റ് പ്ലാനിംഗ് ഇവിടെ മൂന്നു തൂണുകള്‍ വഴിയാണ് കെട്ടിപ്പെടുക്കപ്പെട്ടിട്ടുള്ളത്.ഭൂരിപക്ഷം വരുന്ന ആളുകളുടെയും ഏക വരുമാനം അയര്‍ലണ്ടില്‍ സ്റ്റേറ്റ് പെന്‍ഷന്‍ മാത്രമാണ്.ഒരിക്കലും അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടില്ല്‌ലാത്ത അല്ലെങ്കില്‍ പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് മാത്രമുള്ളവര്‍ക്കും കിട്ടുന്ന സ്റ്റേറ്റ് പെന്ഷനാണ് (നോണ്‍ കോണ്‍ട്രിബൂട്ടറി ). ഇതിന്റെ റേറ്റ് കോണ്‍ട്രിബുട്ടറി പെന്ഷനെക്കാള്‍ ലേശം കുറവാണു . എന്നിരിക്കെ തന്നെ വേറെ വരുമാനങ്ങള്‍ ഉള്ളവര്‍ക്ക് നോണ്‍ കോണ്ട്രിബൂട്ടറി പെന്‍ഷന്‍ കിട്ടുവാന്‍ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ ഇത് മാത്രം ജീവിക്കാം എന്ന് കരുതിയാല്‍ കെണികള്‍ ഏറെ ഉണ്ട് . 2022 മുതല്‍ 68 വയസ്സ് കഴിഞ്ഞ റെസിഡെന്‍സ്റ്റിസിന് മാത്രമേ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കൂ. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ പ്രായ പരിധി വീണ്ടും കൂട്ടും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അപ്പോള്‍ ജീവിക്കാന്‍ വേണ്ടി 7075 വയസ്സ് വരെയൊക്കെ ജോലി ചെയ്യേണ്ടി വരുമോ ? കാത്തിരുന്ന് കാണണം.

റിട്ടയര്‍മെന്റ് ജീവിതം,പണത്തിന്റെ ബുദ്ധിമുട്ടില്ലാതെ ആഘോഷപൂര്‍വം ജീവിക്കുന്നവര്‍ക്ക് സാധാരണ മൂന്നു തരം വരുമാനങ്ങള്‍ ഉണ്ടാകും.
1.ജീവിതകാലം സ്വരുക്കൂട്ടിയ സേവിങ്‌സ്
2. സ്റ്റേറ്റ് പെന്‍ഷന്‍ / occupational പെന്‍ഷന്‍ / പേര്‍സണല്‍ പെന്‍ഷന്‍ എന്നിവയില്‍ നിന്നുള്ള വരുമാനങ്ങള്‍
3 മറ്റു വരുമാനങ്ങള്‍ (പാര്‍ട്ട് ടൈം ജോലി / റെന്റ് / ഇന്‍വെസ്റ്റ്‌മെന്റ് വരുമാനങ്ങള്‍ മുതലായവ )

ഇതില്‍ തന്നെ ഉന്നത വരുമാനം occupational പെന്‍ഷനില്‍ നിന്ന് വാങ്ങുന്നവരും ഉണ്ട്. പെന്‍ഷന്‍ ആകുമ്പോള്‍ ലഭിക്കുന്ന തുക efficeint ആയ ARF ഇല്‍ നിക്ഷേപിക്കുന്നതിലൂടെ ഇത് നടപ്പിലാക്കാം.

ഇനിയും റിട്ടയര്‍മെന്റ് പ്ലാനിംഗ് തുടങ്ങിയില്ലേ ? ഒരു ഫ്രീ /നോണ്‍ ഒബ്ലിഗേഷണല്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിലൂടെ നിങ്ങള്‍ക്ക് യോജിക്കുന്ന പ്ലാനുകള്‍ തുടങ്ങാന്‍ ആകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് /ഇന്‍വെസ്റ്റ്‌മെന്റ്/ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് മേഖലകളിലെ പ്രമുഖ സ്ഥാപനമായ ഐറിഷ് ഇന്‍ഷുറന്‍സിലെ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ Joseph Ritesh QFA യുമായി ബന്ധപ്പെടുക. ഫോണ്‍ number :0873219098 or ഇമെയില്‍ joseph@irishinsurance.ie

Share this news

Leave a Reply

%d bloggers like this: