എല്ലാവര്‍ക്കും ഭവനം, പദ്ധതിയിലേക്ക് കേരളത്തില്‍ നിന്നും 15 നഗരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും ഭവനം പദ്ധതിയിലേക്ക് കേരളത്തില്‍ നിന്നും 15 നഗരങ്ങളെ തെരഞ്ഞെടുത്തു. ഒമ്പതു സംസ്ഥാനങ്ങളില്‍നിന്നു 305 നഗരങ്ങളെയാണ് എല്ലാവര്‍ക്കും ഭവന പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍നിന്നാണു കൂടുതല്‍ നഗരങ്ങളെ പദ്ധതിയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്.

നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഭവനപദ്ധതിക്കായി രണ്ടു ലക്ഷം കോടി രൂപയാണു സര്‍ക്കാര്‍ വിനിയോഗിക്കുക. അടുത്ത ആറു വര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം വീട് നിര്‍മാണത്തിനു 2.30 ലക്ഷം രൂപവരെയാണു കേന്ദ്ര സഹായം ലഭിക്കുക.

നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി 2022നകം രണ്ടു കോടി വീടുകള്‍ നിര്‍മിക്കാനാണു നീക്കം. മധ്യപ്രദേശില്‍നിന്ന് 74 നഗരങ്ങളെ പദ്ധതിക്ക് തെരഞ്ഞെടുത്തു. ചത്തീസ്ഗഡ് 36 ഗുജറാത്തില്‍ നിന്ന് 30, ഒഡിഷ 42, രാജസ്ഥാന്‍ 40, തെലങ്കാന 34 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയിലേക്കു തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട് തുടങ്ങി 17 നഗരങ്ങളെയാണു കേരളം നിര്‍ദേശിച്ചിരുന്നത്. ഇവയില്‍നിന്നു 15 നഗരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.

.

Share this news

Leave a Reply

%d bloggers like this: