എറിക് കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; മൂന്ന് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്; രാജ്യത്തെങ്ങും ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന എറിക് കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. തെക്ക് പടിഞ്ഞാറ് നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ രാജ്യമൊട്ടാകെ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. അറ്റ്ലാന്റ്‌റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്.

ഗാല്‍വേ മായോ എന്നിവിടങ്ങളിലാണ് ഇന്ന് പകല്‍ അടിയന്തിരമായി ഓറഞ്ച് വാണിങ് നല്‍കിയിരിക്കുന്നത്. പകല്‍ മുഴുവനും മുന്നറിയിപ്പ് തുടരും. കൗണ്ടി ഡോണഗലില്‍ നാള്‍ ഇരവിലെ മുതല്‍ ശനിയാഴ്ച രാവിലെ വരെ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, ശക്തമായ തിരയടിക്കും സാധ്യതയുണ്ട്. ഇത് ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ വഴിയൊരുക്കും. ഡൊനെഗല്‍ , ഗാല്‍വേ, മായോ, കെറി എന്നിവിടങ്ങളില്‍ 40mm വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130 കി. മീ വേഗതയാണ് ഉള്ളത്. റോഡ് ഗതാഗതം താറുമാറാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ, വെള്ളപൊക്കം, മരങ്ങള്‍ ഒടിഞ്ഞുവീഴുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതി തടസ്സം, തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. അയര്‍ലണ്ടില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ, ശക്തമായ മഞ്ഞുപെയ്ത്തിനും ഇടയാക്കുമെനാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: