എര്‍ ഗ്രിഡും ഇഎസ്ബിയും കൂടുതല്‍ ചെലവഴിക്കണമെന്ന് നിര്‍ദേശം…വൈദ്യുതി ബില്‍ വര്‍ധിച്ചേക്കും

ഡബ്ലിന്‍:  വൈദ്യുതി ബില്ലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. എനര്‍ജി റഗുലേറ്റര്‍ ഇഎസ്ബിയുടെയും എര്‍ ഗ്രിഡിന്‍റെയും ചെലവഴിക്കല്‍ വര്‍ധിപ്പിക്കാന്‍  നിര്‍ദേശം വെച്ചതോടെയാണ് ഉപഭോക്താക്കളെ കൂടി ഇത് ബാധിക്കുമെന്ന ആശങ്കയുള്ളത്.  2016 -2020 വര്‍ഷത്തേയ്ക്ക് അധികമായി €1.8ബില്യണ്‍ ആണ് ചെലവഴിക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് കൂടാതെ രണ്ട് അര്‍ദ്ധ സര്‍ക്കാര്‍സ്ഥാപനങ്ങളും രണ്ട് ബില്യണിന്‍റെ ചെലവഴിക്കലിന് കൂടി അനുമതി തേടിയിട്ടുണ്ട്. ചെലവഴിക്കല്‍ വര്‍ധിക്കുന്നത് തിരിച്ച് പിടിക്കാന്‍ വൈദ്യുതി ബില്ലില്‍ വര്‍ധന വരുത്തുമെന്നാണ് സൂചനയുള്ളത്.

അഞ്ച് ശതമാനം വരെ വൈദ്യുതി ബില്ല് നിരക്ക് കൂടിയേക്കാമെന്നാണ് സാമ്പത്തിക വിദഗദ്ധനായ സ്റ്റീഫന്‍ കിന്‍സെല്ലായെ പോലുള്ളവര്‍ കണക്ക് കൂട്ടുന്നത്. കമ്മീഷന്‍ ഫോര്‍ എനര്‍ജി റഗുലേറ്റര്‍ പുതിയ ചെലവ് കൂട്ടാന്‍ നിര്‍ദേശം വെച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം കൂടിയതോടെ ഇരു സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ചെലവഴിക്കല്‍ നടത്താതെ മാര്‍ഗമില്ലെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. കൂടുതല്‍ നിക്ഷേപവും സാങ്കേതിക മികവും ആവശ്യമാണ്. ഇതിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തിയാലേ കൂടുതല്‍ വികസനത്തിന് സാധിക്കൂവെന്നും മത്സരശേഷിയോടെ പിടിച്ച് നല്‍ക്കാന്‍ ചെലവ് കൂട്ടണമെന്നുമാണ്  കമ്മീഷന്‍റെ അഭിപ്രായം.

ഈ വര്‍ഷം ഡിസംബറില്‍ ഇരു സ്ഥാപനങ്ങളുടെയും പഴയ നയത്തിന്‍റെ കാലാവധിതീരും. ഇതിനിടെ എര്‍ഗ്രിഡ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയത് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പതിനാറ് മില്യണ്‍ യൂറോ ആണ് ജീവനക്കാര്‍ക്കായുള്ള ചെലവില്‍ ഉണ്ടായ വര്‍ധന. നേരത്തെ എയര്‍ഗ്രിഡ് വ്യക്തമാക്കിയിരുന്നത് കരാര്‍ ജോലികളും പ്രൊഫണള്‍ ഫീസുകളുമായി ചെലവാക്കുന്ന തുക കുറച്ചെന്നാണ്. എന്നാല്‍ ഇതുമായി ആകെ ചെലവ് ഒത്ത് പോകുന്നില്ല.

Share this news

Leave a Reply

%d bloggers like this: