എയ്ഡ്സിനേക്കാള്‍ മാരകമായ ലൈംഗികരോഗം പടരുന്നതായി WHO

എയ്ഡ്സിനേക്കാള്‍ മാരക രോഗാണുവായ ഗൊണോറിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക രോഗം ആശങ്കസൃഷ്ടിക്കുംവിധം പടരുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പ്. ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതാണ് ഈ രോഗത്തെ എയ്ഡ്സിനേക്കാള്‍ മാരകരോഗമെന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അതിവേഗത്തില്‍ പകരാനുള്ള ശേഷിയും ഈ രോഗത്തെ മാരകരോഗങ്ങളുടെ പട്ടികയില്‍ എയ്ഡ്സിനേക്കാള്‍ മുന്നിലെത്തിക്കുന്നു. 77 രാജ്യങ്ങളി നടത്തിയ പഠനത്തില്‍ അടിയന്തിരമായി ഈ രോഗത്തിന് പ്രധിരോധ സംവിധാനം ആവശ്യമാണെന്ന് കണ്ടെത്തി. ചില രാജ്യങ്ങള്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാദ്ധ്യതകള്‍ കണ്ടെത്തിയെങ്കിലും ഇപ്പോഴുള്ള ആന്റിബയോട്ടിക്കുകള്‍ക്കൊന്നും ഇതിന് ഫലപ്രദമല്ല.

ഗൊണോറിയ എച്ച്ഒ 41എന്ന് പേരിട്ടിരിക്കുന്ന രോഗം ആദ്യം തിരിച്ചറിഞ്ഞത് ജപ്പാനിലെ ഒരു ലൈംഗിക തൊഴിലാളിയിലാണ്. അടിയന്തര പ്രാധാന്യത്തോടെ ഈ രോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ലോകത്ത് ഇതുവരെ കണ്ടുപിടിച്ച ആന്റി ബയോട്ടിക്കുകള്‍ക്കൊന്നും ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. അമേരിക്ക, ജപ്പാന്‍, നോര്‍വേ എന്നിവിടങ്ങളിലാണ് രോഗം തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഇതിലേറെ രാജ്യങ്ങളിലെ ജനങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇതുവരെ ഈ രോഗം ബാധിച്ചവരാരും മരിച്ചിട്ടില്ല. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വര്‍ഷം ഗൊണോറിയ കേസുകള്‍ 50 ശതമാനം വര്‍ധിച്ചുവെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഗൊണോറിയ കേസുകള്‍ 2015 ല്‍ 1,302 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 1,958 ആയി വര്‍ദ്ധിച്ചു. ഈ രോഗം ബാധിച്ചവരില്‍ ഏതാണ്ട് 90 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവ് ഉടായിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ പലരും വിദഗ്ധ ചികിത്സയ്ക്കായി അയര്‍ലന്‍ഡിലേക്ക് എത്തുന്നുണ്ടെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വയലന്‍സ് സെന്റര്‍ പറയുന്നു.

എയ്ഡ്സിനേക്കാള്‍ മാരകമായ എച്ച്.ഒ.41 ലൈംഗികബന്ധത്തിലൂടെയാണ് പകരുക. 15നും 24നും ഇടക്ക് പ്രായമുള്ളവരിലാണ് രോഗം കൂടുതലും കണ്ടുവരുന്നത്. രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് പ്രതിരോധത്തിനുള്ള ഏകമാര്‍ഗ്ഗം. സുരക്ഷിതമായ ലൈംഗിക ബന്ധം മാത്രമാണ് ഏക മുന്‍കരുതലെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.
എ എം

Share this news

Leave a Reply

%d bloggers like this: