എയര്‍ ഇന്ത്യയുടെ ഡ്രീംലൈന്‍ മത്സര വിജയികള്‍ക്ക് ഇന്റര്‍നാഷണല്‍ ടിക്കറ്റ് സൗജന്യം

എയര്‍ ഇന്ത്യയില്‍ ഉഭഭോക്താക്കള്‍ക്ക് സൗജന്യമായി ഇന്റര്‍നാഷണല്‍ ടിക്കറ്റ് ലഭിക്കാന്‍ അവസരം. 18 വയസ്സിന് മുകളിലുള്ള ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ അന്തര്‍ദ്ദേശീയ റിട്ടേണ്‍ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ശരിയായ ഉത്തരം നല്‍കുന്ന രണ്ട് പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പരസ്യ നെറ്റ്വര്‍ക്ക് തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്‍ക്ക് Dream on a 787 Dreamlinerമത്സരത്തില്‍ പങ്കെടുക്കാം. 2019 സെപ്റ്റംബര്‍ 7 വരെയാണ് മത്സരം നടക്കുന്നത്. ഓണ്‍ലൈന്‍ ലക്കി നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക.


മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത മത്സരാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും ഒഴിവാക്കും. വിജയികളെ പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ടിക്കറ്റുകള്‍ക്ക് സാധുതയുണ്ട്. ടിക്കറ്റിന്റെ ചെലവും (അടിസ്ഥാന നിരക്ക്, ഇന്ധന സര്‍ചാര്‍ജുകള്‍) വിജയികള്‍ വഹിക്കേണ്ട മറ്റ് എല്ലാ അര്‍ഹമായ നികുതികളും എയര്‍ലൈന്‍സ് നല്‍കും.

എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകളില്‍ നിന്ന് മാത്രമേ ടിക്കറ്റ് നല്‍കൂ. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരല്ല.മത്സരത്തില്‍ വിജയിയെ കണ്ടെത്താനുള്ള അന്തിമ തീരുമാനം എയര്‍ഇന്ത്യയ്ക്ക് മാത്രമായിരിക്കും. വിജയികളാകുന്നവര്‍ വിജയിയെ പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ സാധുവായ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം

Share this news

Leave a Reply

%d bloggers like this: