എയര്‍ ലിംഗസ്സില്‍ പൈലറ്റ് ആകാം: അവസരങ്ങള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ബെയ്സില്‍

ഡബ്ലിന്‍: എയര്‍ലിംഗസ്സില്‍ പൈലറ്റ് ആവാന്‍ അവസരം. എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് (എ.ടി.പി.എല്‍) നേടിയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ബെയ്സിലേക്ക് 200-ല്‍ പരം വൈമാനികരുടെ ഒഴിവു ഉടന്‍ നികത്താന്‍ ഒരുങ്ങുകയാണ് എയര്‍ലിന്‍ഗസ്സ്. എയര്‍ബസ് പൈലറ്റുമാര്‍ക്ക് തുടക്കത്തില്‍ 72,000 യൂറോ ശമ്പളമായി ലഭിക്കും.

നോണ്‍ എയര്‍ബസ് വിഭാഗത്തില്‍ 59,000 യൂറോ ആയിരിക്കും വേതന നിരക്ക് ആയി ലഭിക്കുക. വര്‍ഷത്തില്‍ 800 മുതല്‍ 900 മണിക്കൂര്‍ വിമാനം പരത്തണമെന്ന കരാര്‍ പാലിക്കുന്നവരാകണം ഉദ്യോഗാര്‍ത്ഥികള്‍. തുടക്കത്തില്‍ യു.കെയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഉള്ള റൂട്ടില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്.

പൈലറ്റ് ആയി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ശമ്പളത്തിന് പുറമെ ആകര്‍ഷകമായ പങ്കാളിത്ത പെന്‍ഷനും ലഭിക്കും. വര്‍ഷത്തില്‍ പൊതു അവധി ഉള്‍പ്പെടെ 34 ദിവസത്തെ ലീവ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാര്‍ക്കും കുടുംബത്തിനും സൗജന്യ നിരക്കില്‍ ലോകത്ത് എവിടെ വേണമെങ്കിലും വിനോദ സഞ്ചാരത്തിനും അനുമതി ഉണ്ട്.

അയര്‍ലണ്ടിലെ ഫോര്‍സ്റ്റാര്‍ എയര്‍ലൈനായ എയര്‍ലിന്‍ഗസ്സ് അവസരങ്ങളുടെ ആകാശം തുറന്നിട്ടതായി എയര്‍ലൈന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് റൂട്ടര്‍ അറിയിച്ചു. യൂറോപ്യന്‍ യാത്രകള്‍ക്ക് ഒപ്പം തന്നെ എയര്‍ ലിംഗസ്സ് യു.എസ് എയര്‍ റൂട്ടുകളിലും സര്‍വീസ് നടത്തി വരുന്നുണ്ട്. തൊഴിലവസരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ലിംഗസ്സിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: