എയര്‍ ആംബുലന്‍സ് സംവിധാനം രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കാനാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അവയവദാന ശസ്ത്രക്രിയകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് എയര്‍ ആംബുലന്‍സ് സംവിധാനം രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കാനാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ സ്വകാര്യസംരംഭകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. 48 മണിക്കൂര്‍ വരെ സംസ്ഥാനസര്‍ക്കാരിന് സൗജന്യമായി ഇതിനുവേണ്ടി വിട്ടുനല്‍കാമെന്നാണ് അവരുടെ ഉറപ്പ്. താനും ആരോഗ്യമന്ത്രിയും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഷാഫി പറമ്പിലിന്റെ ഉപക്ഷേപത്തില്‍ ഇടപെട്ട് രമേശ് ചെന്നിത്തല പറഞ്ഞു.

എയര്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടയിലാണ് എറണാകുളത്ത് ഇ.കെ. മാത്യുവിന് മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം പാറശാല സ്വദേശി നീലകണ്ഠശര്‍മ്മയുടെ ഹൃദയം മാറ്റിവയ്ക്കുന്ന സംഭവമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു. നീലകണ്ഠശര്‍മ്മയുടെ കുടുംബം കാട്ടിയ ഔദാര്യവും മാത്യുവിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ കഴിവും ആരോഗ്യസേവനരംഗത്ത് വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. അവയവദാനത്തിന് പരമാവധി പ്രോത്സാഹനം നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: