എയര്‍ലിംഗ്‌സ് വിമാനത്തിന് ന്യൂയോര്‍ക്ക് JFK എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

 

ഡബ്ലിന്‍: ഷാനോണിലേക്ക് വരുകയായിരുന്ന എയര്‍ലിംഗ്‌സ് വിമാനം ന്യൂയോര്‍ക്ക് JFK വിമാനത്താവളത്തില്‍ അടിയന്തമായി ഇറക്കി. ഇന്നലെ രാത്രിയാണ് സംഭവം. സാങ്കേതിക തകരാറിനെതുടര്‍ന്നാണ് വിമാനം ന്യൂയോര്‍ക്കില്‍ ഇറക്കേണ്ടി വന്നതെന്ന് അയര്‍ലിംഗ്‌സ് അധികൃതര്‍ വ്യക്തമാക്കി.

EI 110 ഫ്‌ളൈറ്റാണ് ഇന്നലെ രാത്രി 12.15 ഓടെ JFK എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രതിരിച്ചശേഷം തിരികെ എയര്‍പോര്‍ട്ടില്‍ ഇറക്കേണ്ടിവന്നത്. തുടര്‍ന്ന് വെളുപ്പിന് 3 മണിയോടെ അയര്‍ലന്‍ഡിലെത്തേണ്ട യാത്രക്കാര്‍ക്കായി അധികൃതര്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയായിരുന്നു. പകരം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ വരാന്‍ സാധിക്കാതിരുന്ന യാത്രികരെ മറ്റൊരു വിമാനത്തില്‍ അയര്‍ലന്‍ഡിലെത്തിക്കുമെന്ന് എയര്‍ലിംഗ്‌സ് ട്വീറ്റ് ചെയ്തു. ഹ്രൈഡോളിക് സിസ്റ്റത്തിലുണ്ടായ തകരാറാണ് പ്രശ്‌നമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.

Share this news

Leave a Reply

%d bloggers like this: