എയര്‍ലിംഗ്‌സ് ഫ്‌ളെറ്റില്‍ ബോംബ് ഭീഷണി, ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബോംബ് അലര്‍ട്ട് പ്രഖ്യാപിച്ചു

 

ഡബ്ലിന്‍: എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റില്‍ ബോംബുണ്ടെന്ന് കുറിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബോംബ് അലര്‍ട്ട് പ്രഖ്യാപിച്ചു. എയര്‍ലിംഗ്് ഫ്‌ളെറ്റിലെ ടോയ്‌ലെറ്റിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് കണ്ടത്. ഇതേതുടര്‍ന്ന് ബ്രസല്‍സില്‍ നിന്നുള്ള എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റ് EI631 ല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ബോംബ് അലര്‍ട്ട് പ്രഖ്യാപിച്ച് പരിശോധന നടത്തുകയും ചെയ്തു. ബോംബ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമൊന്നുമില്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് സ്ഥിരീകരിച്ചു.

ബ്രസല്‍സില്‍ നിന്നുള്ള വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് എയര്‍ലിംഗ്‌സ് പോലീസുമായി ചേര്‍ന്ന് ഫ്‌ളെറ്റുകളില്‍ പരിശോധനകള്‍ നടത്തി. ബോംബുണ്ടെന്ന കുറിപ്പ് രേഖപ്പെടുത്തിയ ഫ്‌ളെറ്റ് നമ്പര്‍ EI 631 ഡബ്ലിനില്‍ ഇറക്കി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: