എയര്‍പോര്‍ട്ട് സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ എത്തിയ ജീവിയെ കണ്ടു ജീവനക്കാര്‍ ഞെട്ടി

കോര്‍ക്ക്: കഴിഞ്ഞ ദിവസം കോര്‍ക്ക് എയര്‍പോര്‍ട്ടിലുണ്ടായ സംഭവം എയര്‍പോര്‍ട്ട് അധികൃതരെ ആശ്ചര്യപ്പെടുത്തി. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ റണ്‍വേയോട് ചേര്‍ന്ന സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തിയത് പരിചയമില്ലാത്ത ഒരു തരം ജീവി. തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന കരടി വര്‍ഗത്തില്‍പ്പെട്ട coatimundi എന്ന ജീവിയാണ് ഇതെന്ന് സഹായത്തിനെത്തിയ ഫോട്ട വന്യജീവി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ ഈ ജീവിയെ കണ്ടയുടന്‍ എയര്‍പോര്‍ട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോര്‍ക്കിലെ ഗാര്‍ഡന്‍ പാര്‍ക്കുകളിലും കണ്ടു പരിചയമില്ലാത്ത ജീവികളെ കണ്ടതായി വാര്‍ത്തയുണ്ടായിരുന്നു. എയര്‍പോര്‍ട്ടുകളില്‍ റണ്‍വേയോട് സമീപത്ത് സുരാക്ഷാ വീഴ്ചകള്‍ ഉണ്ടാകുന്നത് വന്‍ അപകടം വരുത്തി വെയ്ക്കും. മാത്രമല്ല വന്യജീവികള്‍ ആയതിനാല്‍ ഇവ മനുഷ്യരെ ഉപദ്രവിക്കാനുള്ള സാഹചര്യവും ഉണ്ടായേക്കാം.

ഡികെ

Share this news

Leave a Reply

%d bloggers like this: