എയര്‍ഇന്ത്യ ജീവനക്കാരെ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്ത ഐറിഷ് യുവതിക്കെതിരെ അന്വേഷണം

എയര്‍ ഇന്ത്യ പൈലറ്റ് ഉള്‍പ്പെടെയുള്ള വിമാനജീവനക്കാരെ അസഭ്യം പറയുകയും, തുപ്പുകയും ചെയ്ത ബിസിനസ്സ് ക്ലാസ് യാത്രക്കാരിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നു. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ ബിസിനസ്സ് ക്ലാസ് ജീവനക്കാരെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് അയര്‍ലണ്ട് സ്വദേശിനിയായ സിമോണ്‍ ഒ’ബ്രോയിന്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കുടിച്ച് ലക്കുകെട്ടതോടെ ഇവര്‍ക്ക് കൂടുതല്‍ മദ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് യുവതി അസഭ്യവര്‍ഷം തുടങ്ങിയത്.

താനൊരു ഇന്റര്‍നാഷണല്‍ ക്രിമിനല്‍ അഭിഭാഷകയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു സിമോണിന്റെ തെറിവിളി. നിനക്കൊക്കെ വേണ്ടിയാണ് ഞാന്‍ പണിയെടുക്കുന്നത്. റോഹിംഗ്യകള്‍ക്കും, നിങ്ങള്‍ ഏഷ്യക്കാര്‍ക്കും വേണ്ടി. അതിനൊന്നും പണവും ലഭിക്കുന്നില്ല. എന്നിട്ടും ഒരു ഗ്ലാസ് വൈന്‍ എനിക്ക് തരാന്‍ സാധിക്കില്ലല്ലേ?, ഇതാണ് സിമോണ്‍ ചോദിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയത്.

അമിതമായി മദ്യപിച്ചിരുന്നതിനാല്‍ കൂടുതല്‍ നല്‍കാനുള്ള അവസ്ഥയിലായിരുന്നില്ലെന്ന് സഹയാത്രികര്‍ വെളിപ്പെടുത്തി. ഇവരോട് പലതവണ പുകവലിക്കരുതെന്ന് നിര്‍ദ്ദേശിക്കേണ്ടിയും വന്നു. ക്യാബിന്‍ ക്രൂ നിയപരമായാണ് മദ്യം വിളമ്പാത്തതെന്ന് പൈലറ്റിന്റെ കത്ത് കിട്ടിയപ്പോള്‍ മാത്രമാണ് ഇവര്‍ അടങ്ങിയത്. ഹീത്രൂവില്‍ വന്നിറങ്ങിയ സ്ത്രീയെ മൂന്ന് സായുധ പോലീസാണ് പുറത്തേക്ക് നയിച്ചത്.

ഈ യാത്രക്കാരിയുടെ പെരുമാറ്റം മൂലം തങ്ങളുടെയും ഉറക്കം നഷ്ടപ്പെട്ടെന്ന് ബിസിനസ്സ് ക്ലാസിലെ മറ്റ് യാത്രക്കാര്‍ പരാതിപ്പെടുന്നു. എന്നിരുന്നാലും ജീവനക്കാര്‍ സ്ഥിതി ശാന്തമായി കൈകാര്യം ചെയ്തെന്ന് ഇവര്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത സിമോണിനെ വെസ്റ്റ് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അന്വേഷണവിധേയമായാണ് റിലീസ് ചെയ്തതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. വംശീയമായ അധിക്ഷേപം ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

 

എ എം .

Share this news

Leave a Reply

%d bloggers like this: