എമര്‍ജന്‍സി വിഭാഗത്തിലെ തിരക്കൊഴിവാക്കൊഴിവാക്കാന്‍ 1500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എച്ച്എസ്ഇ

ഡബ്ലിന്‍: ഈ വര്‍ഷം ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്ന ഫിലിപ്പൈന്‍സ് നഴ്‌സുമാര്‍ക്ക് ആരോഗ്യമേഖലയില്‍ വന്‍ അവസരം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 1500 നഴ്‌സുമാരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പെര്‍മനന്റും പെന്‍ഷന്‍ ലഭിക്കുന്നതമായ 1500 നഴ്‌സിംഗ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ രാജ്യത്തുടനീളമുള്ള മാനേജര്‍മാര്‍ക്ക് എച്ചഎസ്ഇ മെമ്മോ അയച്ചുകഴിഞ്ഞു. അടിയന്തരമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തി ഒഴിവുകള്‍ നികത്താനാണ് എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്. സ്‌കൈപ് വഴിയാണ് ഇന്റര്‍വ്യൂ നടക്കുന്നത്.

ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരനടപടികള്‍ സ്വീകരിക്കുമെന്ന ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹോസ്പിറ്റലുകളില്‍ വര്‍ധിച്ചുവരുന്ന ട്രോളി പ്രതിസന്ധി, എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലെ അനിയന്ത്രിതമായ തിരക്ക്, ജീവനക്കാരുടെ ദൗര്‍ലഭ്യം, അമിതജോലിഭാരം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്നത്. ട്രോളി പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് ഐഎന്‍എംഒ പ്രഖ്യാപിച്ചത്.

ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ ഐഎന്‍എംഒ നേതാക്കളുമായി ചര്‍ച്ച നടത്തി. 100 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്നും, നവംബറോടെ 300 ബെഡുകള്‍ തുടങ്ങിയവ അനുവദിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അവര്‍ ലോഡി ഹോസ്പിറ്റലില്‍ 12 ബെഡുകളും ഡബ്ലിന്‍ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലില്‍ 22 ബെഡുകളും ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 30 ബെഡുകളും അനുവദിക്കും.

അതേസമയം 100 മില്യണ്‍ യൂറോയുടെ ഫണ്ട് സ്വാഗതാര്‍ഹമാണെങ്കിലും ഇത് ആവശ്യമായ തുകയുടെ അടുത്തുപോലും എത്തുന്നില്ലെന്നാണ് ഐഎന്‍എംഒ പറയുന്നത്. കുറഞ്ഞത് 1000 ബെഡെങ്കിലും അനുവദിക്കണമെന്നും ഐഎന്‍എംഒ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങളെപ്പറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ ഐഎന്‍എംഒ നിര്‍വാഹക സമിതിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: