എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ ചികിത്സതേടുന്നതിന് പകരം ജിപിമാരെ സന്ദര്‍ശിക്കുന്നത്, ആരോഗ്യം അപകടത്തിലാക്കുന്നതായി ഐഎംഒ

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്‍റില്‍ കാണുന്നതിന് പകരം ജിപിമാരെ സന്ദര്‍ശിക്കുന്നതിലൂടെ ജനങ്ങള്‍ ആരോഗ്യം അപകടത്തിലേക്ക് തള്ളിവിടുകയാണെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍. ഐഎംഒയുടെ ജിപി കമ്മിറ്റി ചെയര്‍മാന്‍ ഡോ. റേ വാലെ ജനങ്ങള്‍ സാധാരണയായി ആംബുലന്‍സ് വിളിക്കുന്നവര്‍ (പ്രത്യേകിച്ചും വൃദ്ധര്‍) എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്‍റില്‍ പോകുന്നതിന് പകരം ജിപിമാരെ കാണുന്നതിനാണ് വരുന്നത് കൂടുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നെഞ്ച് വേദന പോലുള്ള അടിയന്ത ചികിത്സ ലഭിക്കേണ്ട ഘട്ടത്തില്‍ ജിപിമാരെ കണ്ട് സമയം കളയുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ആരെങ്കിലും നിര്‍ബന്ധിച്ചെങ്കില്‍ മാത്രമേ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ ചികിത്സ തേടാന്‍ രോഗികള്‍ തയ്യാറാവൂ എന്ന സ്ഥിതി വിശേഷവും ഉണ്ട്. യുക്തപരമായി ചിന്തിക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ സ്വന്തം ആരോഗ്യം അപകടത്തിലാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജിപിമാര്‍ക്ക് രോഗി വന്നാല്‍ തന്നെ ഒരു പക്ഷേ ഉടനെ ഇവരെ ചികിത്സിക്കാന്‍ കഴിഞ്ഞെന്നും വരില്ല. സമീപകാലത്ത്ഇത്തരത്തില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തേണ്ടവര്‍ ജിപിമാരെ കാണുന്നത് കൂടിയിരിക്കുകയാണ്. നിലവില്‍ ആരോഗ്യമേഖലയില്‍ നിന്ന് 1400 കിടക്കകള്‍ ഇല്ലാതായെന്നും ഇതെല്ലാം ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കുകയാണെന്നും ചൂണ്ടികാണിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ ചെലവഴിക്കലും കുറയുന്നുണ്ട്. 2006ലെ അതേ തുക തന്നെയാണ് കഴിഞ്ഞ വര്‍ഷവും ആരോഗ്യ മേഖലയില്‍ നല്‍കിയത്.

വാര്‍ഷികമായി 65 വയസിനും മുകളിലുള്ള 20,000 പേര്‍ ചികിത്സ സംവിധാനത്തിലേക്ക് പുതിയതായി കടന്ന് വരുമ്പോഴാണ് ചെലവഴിക്കല്‍ ഇപ്പോഴും പഴയ തോതില്‍ തന്നെ നിലനിര്‍ത്തുന്നത്. കൂടുതല്‍ കിടക്കള്‍ ഒരുക്കുകയും, ജിപി,കമ്മ്യൂണിറ്റി കെയര്‍മേഖലയില്‍ നിക്ഷേപം വര്‍ധിക്കുകയും വേണം.

Share this news

Leave a Reply

%d bloggers like this: