എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്‌കാരം നാളെ കോട്ടയത്ത്

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. 60 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ഓടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെ ഉഴവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ശനിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കരള്‍, പ്രമേഹ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഉഴവൂര്‍ വിജയന്‍ ചികിത്സയിലായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടുവൃക്കകളും പ്രവര്‍ത്തനരഹിതമായി. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ് ഉഴവൂര്‍ വിജയന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും ഏകമകനയി 1952 ലായിരുന്നു ഉഴവൂര്‍ വിജയന്റെ ജനനം. കുറിച്ചിത്താനം കെആര്‍ നാരായണന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളെജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.

കെഎസ്യുവിലൂടെ പൊതുരംഗത്തെത്തിയ ഉഴവൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസ്സ് എന്‍സിപിയില്‍ ലഭിച്ചപ്പോള്‍ എന്‍സിപിയുടെ സംസ്ഥാനത്തെ പ്രധാന നേതാവായി മാറി.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: