എന്‍എസ്ജി അംഗത്വത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഇന്ത്യ: ആണവ ദാതാക്കളുടെ സംഘമായ എജിയില്‍ അംഗമായി.

 

എന്‍എസ്ജി അംഗത്വം നേടാന്‍ ഏറെക്കാലമായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഓസ്ട്രേലിയ ഗ്രൂപ്പിലെ(എജി) അംഗത്വം സഹായകരമാകുമെന്നാണ് പ്രതീക്ഷ. എജിയില്‍ അംഗത്വം നേടിയതോടെ ആണവ നിര്‍വ്യാപന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടംകിട്ടുമെന്നാണു വിലയിരുത്തല്‍.

എന്‍എസ്ജിയില്‍ അംഗത്വത്തിലേക്കു പ്രവേശിക്കുന്നതിനുള്ള പ്രധാന തടസമാണ് ഇതിലൂടെ ഇന്ത്യക്ക് മറികടക്കാനാവുക. ഈയടുത്ത് രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍) അംഗത്വം ഇന്ത്യക്കു ലഭിച്ചിരുന്നു. ഇതിനുപുറമെ, ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള രാജ്യാന്തര കൂട്ടായ്മയായ വസേനാര്‍ അറേഞ്ച്മെന്റിലും (ഡബ്ല്യുഎ) ഇന്ത്യക്ക് അംഗത്വം ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് സുപ്രധാനമായ എജിയിലും ഇന്ത്യക്ക് പങ്കാളിത്തം ലഭിച്ചത്.

ജൈവ, രാസ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഭരണകൂടമോ ഭീകരരോ കൈകാര്യം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ, സഹകരണ രാഷ്ട്രങ്ങളുടെ സംഘമാണ് എജി. ഈ മൂന്നു കൂട്ടായ്മകളിലെ അംഗത്വം എന്‍എസ്ജി പ്രവേശനത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പ്രധാന തടസം ഉന്നയിക്കുന്നത് ചൈനയാണ്. ഇന്ത്യക്ക് ആണവ നിര്‍വ്യാപന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം കിട്ടിയാല്‍ അത് തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്നാരോപിച്ച് പാക്കിസ്ഥാനും ഇന്ത്യയെ എതിര്‍ക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: