എന്ത് വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി…സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത

കൊച്ചി: എന്തൊക്കെ വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായേനെ. വിവാദങ്ങള്‍ കൊണ്ട് വികസനത്ത തടയാനാകില്ല. വിവാദങ്ങള്‍ മൂലം കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിഷപ്പ് ഡോ. സൂസപാക്യത്തെ സന്ദര്‍ശിച്ച ശേഷമാണ് ലത്തീന്‍ സഭയുടെ പ്രതികരണം. ചീഫ് സെക്രട്ടറി സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും സഭ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും സഭ പറയുന്നു. പദ്ധതിയില്‍ സര്‍ക്കാര്‍ ഗൗരവമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ലത്തീന്‍ അതിരൂപത ആരോപിച്ചു.

പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: