എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു

ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപ്പ്ത്രിയിലായിരുന്നു അന്ത്യം. ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 4.40നായിരുന്നു മരണം. സംസ്‌കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

Share this news

Leave a Reply

%d bloggers like this: