എനര്‍ജി ഡ്രിങ്ക് ഉപയോഗം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

യു.എസ്സില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണം എനര്‍ജി ഡ്രിങ്ക് ഉപയോഗത്തിലൂടെയാണെന്നു സ്ഥിതീകരിച്ചതോടെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിലടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന വസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു. ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ആപത്കരമായ സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തുന്നതും. ഒരു ഡ്രിങ്കില്‍ മൂന്നോ, നാലോ കപ്പ് കാപ്പിക്ക് ആവശ്യമായ അത്രയും പഞ്ചസാരയും ഉണ്ടാകും. ഇത് ആരോഗ്യത്തെ പ്രതിരോധത്തിലാക്കുമെന്ന് safefood.eu-വിലെ ചീഫ് ന്യൂട്രിഷ്യന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ മരിയന്‍ ഓ റെയ്ലി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ ഒറ്റയിരുപ്പിനു ഇത് കുടിച്ച് തീര്‍ക്കുന്നത് ഹൃദയാഘാതം പോലെ പെട്ടെന്നുള്ള മരണത്തിനു കാരണമായേക്കും. പരീക്ഷ കാലത്ത് വിദ്യാര്‍ഥികള്‍ ആവശ്യത്തിന് ഭക്ഷണവും, ഉറക്കവും ഇല്ലാതെ എനര്‍ജി ഡ്രിങ്ക്‌സ് മാത്രം കഴിച്ച് പരീക്ഷയെ നേരിടാറുണ്ട്. ഇതും അപകടകരമായ പ്രവണതയാണെന്നു ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസില്‍ കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും ഒപ്പം എനര്‍ജി ഡ്രിങ്കും കുടിച്ച പതിനാറുകാരനാണ് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം സംഭവിച്ചത്. സൗത്ത് കരോലിനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലെന്‍ ക്രൈപാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥിയുടെ കുടുംബം തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.

അമിതമായ അളവില്‍ കഫൈന്‍ ശരീരത്തിലെത്തിയതാണ് മരണകാരണമായത്. കഫൈന്‍ അമിത അളവിലെത്തിയതോടെ ഹൃദയത്തിന്റെ താളം നഷ്ടമായി. ഇതോടെ ശരീരത്തിന് ആവശ്യമായ രക്തം അവയവങ്ങളിലേക്കെത്തിക്കാന്‍ ഹൃദയത്തിനായില്ല. ഇത് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കുകയും മരണകാരണമാവുകയുമായിരുന്നു. കഫൈന്‍ അടങ്ങിയ മൂന്ന് ഡ്രിങ്കുകളാണ് പതിനാറുകാരന്‍ കുടിച്ചത്. ഒരു കഫേ ലാട്ടേ, ഡയറ്റ് മൗണ്ടന്‍ ഡ്യൂ, എനര്‍ജി ഡ്രിങ്ക് എന്നിവയായിരുന്നു അവ. ഇതിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തളര്‍ന്നുവീഴുകയായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: