എത്രനാള്‍ ഇനി? പ്രപഞ്ചം മുത്തശ്ശിയാകുന്നു വെന്ന് ശാസ്ത്ര ലോകം….

എത്രനാള്‍ കൂടി ഈ പ്രപഞ്ചമിങ്ങനെ ഉണ്ടാകും…ഒരു തുടക്കമുണ്ടെങ്കില്‍ തീര്‍ച്ചയായും അവസാനമുണ്ടാകേണ്ടതാണ്. അതല്ലെങ്കില്‍ ഒരു വികാസമാണെങ്കില്‍ ഒരു ചുരുക്കും കാണേണ്ടത് തന്നെ. എന്തായാലും പ്രപഞ്ചത്തിന്‍റെ അവസാനത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നുണ്ടത്രേ.

പ്രപഞ്ചം അന്തിന്‍റെ അന്ത്യഘട്ടത്തിലേക്ക് കടക്കുന്നതായിട്ടാണ് ശാസ്ത്രജ്ഞരുടെ പുതിയ നിഗമനം. മഹാവിസ്ഫോടനമെന്ന് വിളിക്കുന്ന വികാസത്തിലൂടെ നിരന്തരം വികസിച്ച് കൊണ്ടിരുന്ന പ്രപഞ്ചം പതിയെ നശിക്കാന്‍ തുടങ്ങുകയാണ്. ഹവായില്‍ നടന്ന 29-ാമത് അന്തര്‍ദേശീയ ആസ്ട്രോണമിക്കല്‍ യൂണിയനിന്‍ ജനറല്‍ അസംബ്ലിയിലാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു കണ്ടെത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം ക്രമേണ കുറയുകയാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ ക്രമേണ ഊര്‍ജം മങ്ങി ഇല്ലാതാവും. വെസ്റ്റേണ്‍ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫ. സിമോണ്‍ ഡ്രവറാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇവരാണ് പഠനത്തിന നേതൃത്വം നല്‍കിയിരുന്നത്.

അടിസ്ഥാനപരമായി പറഞ്ഞാല്‍ പ്രപഞ്ചം അതിന്‍റെ വാര്‍ദ്ധക്യത്തിലേക്ക് വീഴുകയാണ്. കൂറച്ച് കൂടി ആലങ്കാരികമായി പറഞ്ഞാല്‍ ഒരു സോഫയില്‍ ഇരുന്ന് ബ്ലാങ്കറ്റ് പുതച്ച് ഉറക്കത്തിലേക്ക് വീഴുന്നതിന് തുല്യമാണ് കാര്യങ്ങള്‍. 1990ന്‍റെ അവസാനം മുതല്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുന്നതില്‍ കുറവുണ്ട്. അതേ സമയം തന്നെ പുതിയ പഠനങ്ങള്‍ ഗ്യാലക്സി മാസ് അംസംബ്ലിയെക്കുറിച്ചുള്ളതില്‍ ദൃശ്യ പ്രകാശം മുതല്‍ അള്‍ട്രാവയലറ്റ് വരെയുള്ള എല്ലാ തരംഗ ദൈര്‍ഘ്യത്തിലും ഈ കുറവ് പ്രകടമാകുന്നുണ്ട്. 200,000 ഗ്യാലക്സികളുടെ ഊര്‍ജ്ജ ഉത്പാദനമാണ് തിട്ടപ്പെടുത്തിയിരുന്നത്.21 തരംഗ ദൈര്‍ഘ്യത്തിലുള്ള വികരണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇത്.

രണ്ട് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്‍റെ പകുതി മാത്രമാണ് ഇപ്പോഴത്തെ ഊര്‍ജ്ജ ഉത്പാദനം. മഹാവിസ്ഫോടനം സംഭവിക്കുമ്പോള്‍ വന്‍ ഊര്‍ജ്ജമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് പ്രപഞ്ചത്തന് രൂപം നല്‍കിയത്. നക്ഷത്രങ്ങള്‍ രൂപപ്പെടുകയും ഇവ ശൂന്യതയിലേക്ക് ഊര്‍ജം തള്ളുകയും ചെയ്യുകയായിരുന്നു. നക്ഷത്രങ്ങള്‍ ക്രമേണ ഇല്ലാതാകുമ്പോള്‍ എന്ത് സംഭവിക്കുമെന്നത് കൂടി പഠനത്തിലെ നിരീക്ഷണങ്ങളില്‍ നിന്ന് ഉത്തരം കണ്ടേത്താനായേക്കും. ഒരു സംവിധാനത്തിലെ ക്രമരാഹിത്യത്തിന‍്റെ തോതായ എന്‍ഡ്രോപി വര്‍ധിക്കാനാണ് സാധ്യതയുള്ളത്.

മെഴുകുതിരിനാളം ജനല്‍വിടവിലൂടെ വരുന്ന കാറ്റടിച്ച് അണയാനായുന്നത് പോലൊരു അവസ്ഥയിലേക്കായിരിക്കും നക്ഷത്രങ്ങളെത്തുക. ക്രമമില്ലായ്മ പാരമത്യത്തിലെത്തുന്നതോടെ പ്രപഞ്ചം ഇരുട്ടിലേക്കും തണുപ്പിലേക്കുമിറങ്ങും. ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ എടുത്ത് മാത്രമാണ് ഇത്തരം സാഹചര്യത്തിലേക്ക് എത്തുകയുള്ളൂ.

Share this news

Leave a Reply

%d bloggers like this: