എണ്ണയില്‍ നിന്ന് ഇലക്ട്രിക് വാഹന യുഗത്തിലേക്ക് വഴിമാറുമ്പോള്‍

 

ജനങ്ങള്‍ യാത്ര ചെയ്യാന്‍ പുതുമാര്‍ഗങ്ങള്‍ തേടുമ്പോള്‍ എണ്ണയുടെ പ്രതാപം അവസാനിക്കുന്നതിന്റെ ആരംഭം കൂടിയാണ് കുറിക്കുന്നത്. ലോകരാജ്യങ്ങളിലെ വിലക്കയറ്റവും ഇറക്കവുമെല്ലാം നിശ്ചയിച്ചിരുന്നത് ഇതുവരെ എണ്ണയായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില കൂടുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ എണ്ണയ്ക്ക് സര്‍ക്കാരുകളും കമ്പനികളും വിലയുയര്‍ത്തും. ആഗോള വിപണിയിലെ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്ന എണ്ണയ്ക്ക് വില കുറയുകയുമില്ല. ആ എണ്ണയുടെ പ്രതാപം അവസാനിക്കുകയാണ്. പകരം എത്തുന്നത് ഇലക്ട്രിക് കാറുകളാണ്. പുതിയ വിപ്ലവത്തിന് വേഗം പകരാന്‍ കൂട്ടായി ആപ്പ് അധിഷ്ഠിത ടാക്സി സേവനമെന്ന നൂതന മാതൃകയും ഡ്രൈവറില്ലാ വാഹനങ്ങളെന്ന അത്യാധുനിക, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങളുമുണ്ട്.

ഫ്യൂച്ചറിസ്റ്റിക് സംരംഭകനെന്ന് ഖ്യാതി നേടിയ ഇലോണ്‍ മസ്‌ക്കായിരുന്നു ടെസ്ലയിലൂടെ ഭാവിയെ അടയാളപ്പെടുത്തി ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുന്നതിന് തുടക്കമിട്ടത്. ആ വിപ്ലവത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റാത്ത രീതിയില്‍ ഇന്ന് ലോകം മാറിക്കഴിഞ്ഞു. ആപ്പ് അധിഷ്ഠിത ടാക്സികളുടെ തലതൊട്ടപ്പന്‍മാരായ യുബറും ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വേയ്മോ വിഭാഗവും കൂടി സജീവമായതോടെ ഇലക്ട്രിക്-സെല്‍ഫ് ഡ്രൈവിംഗ് വാഹനശാഖ അതിവേഗത്തില്‍ വളരുകയാണ്.

ഇലോണ്‍ മസ്‌ക് തന്റെ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുന്നു. ജനറല്‍ മോട്ടോഴ്സും ഫോക്സ്വാഗണും വോള്‍വോയും പോലുള്ള പരമ്പരാഗത വമ്പന്‍മാര്‍ ഇലക്ട്രിക്കിലേക്ക് അതിവേഗം മാറാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. വോള്‍വോ ഇനി ഇലക്ട്രിക്കാണ് തങ്ങള്‍ എന്ന പ്രഖ്യാപനം വരെ നടത്തി. ഇതോടൊപ്പം യുബര്‍ പോലുള്ള കമ്പനികള്‍ ഓണ്‍-ഡിമാന്‍ഡ് സര്‍വീസിലൂടെ പൊതുഗതാഗത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നു. ഗൂഗിളാണെങ്കില്‍ വേയ്മോയിലൂടെ പൂര്‍ണമായും ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറക്കിത്തുടങ്ങിയിരിക്കുന്നു. എന്തായാലും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഓട്ടോ അനുബന്ധ മേഖലകള്‍ മാറുകയാണ്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: