എട്ട് നോമ്പിനോടനുബന്ധിച്ച് ക്‌നോക്കില്‍  തീര്‍ത്ഥാടനം

 

നോക്ക്:മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലന്‍ഡിലെ നോക്കില്‍ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് തീര്‍ത്ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംമ്പര്‍ 5 ന് (ശനി) നടക്കും.ഇതോടനുബന്ധിച്ചുള്ള കുര്‍ബാന രാവിലെ 10.30 നടത്തുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു.

യാക്കോബായ സഭയിലെ രാജ്യത്തെ 11 കോഗ്രിഗേഷനുകളിലും, മാതാവിനോടുള്ള ആദരവില്‍ നിറഞ്ഞ ഇതര സഭാ വിശ്വാസികളും ഈ അവസരത്തില്‍ ക്‌നോക്കിലെ തീര്‍ത്ഥാടനത്തിനായി എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

എട്ട് നോയമ്പ് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായി തലമുറകളായികേരളത്തില്‍ ആചരിക്കുന്ന അവസരത്തില്‍ ക്‌നോക്കിലെ തീര്‍ഥാടനത്തിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതായി മാറിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ: തോമസ് പുതിയാമഠത്തില്‍ 086 034 2125, ഫാ:ജൊബിമോന്‍ സ്‌കറിയ: 087 631 5962,ഫാ: ബിജു മത്തായി- 089 423 9359

Share this news

Leave a Reply

%d bloggers like this: