എട്ടാം ഭരണഘടനാ ഭേദഗതിയില്‍ ചര്‍ച്ചകള്‍ സജീവമാക്കി ആരോഗ്യമന്ത്രി

ഡബ്ലിന്‍: അബോര്‍ഷന്‍ വിഷയത്തില്‍ എട്ടാം ഭേദഗതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ദെയിലില്‍ ചര്‍ച്ചകള്‍ സജീവമാക്കി. ആള്‍ട്ടിക്കിള്‍ 40.3.3 പിന്‍വലിക്കണമെന്ന പാര്‍ലമെന്ററി ജോയിന്റ് കമ്മിറ്റി തീരുമാനത്തെ ചില ടി.ഡിമാര്‍ ഒഴിച്ചുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിരമായി ബ്രിട്ടനില്‍ അബോര്‍ഷന്‍ നടത്താന്‍ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യങ്ങളും മന്ത്രിസഭയില്‍ ചര്‍ച്ചാവിഷയമാക്കി.

കാര്‍ലോയില്‍ നിന്നും 36 പേരും, മയോവില്‍ 69 പേരും, റിപ്പറെറിയില്‍ 85 പേരും,കോര്‍ക്കില്‍ നിന്ന് 24 പേരും,1175 സ്ത്രീകള്‍ ഡബ്ലിനില്‍ നിന്നും 2016-ല്‍ അബോര്‍ഷന് വേണ്ടി ബ്രിട്ടനില്‍ എത്തിച്ചേരുകയായിരുന്നു. എട്ടാം ഭേദഗതി എടുത്തു കളയണമെന്ന തീരുമാനത്തിനാണ് നിലവില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. പ്രധാനമന്ത്രി ലിയോ വരേദ്കറും ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: