എടിഎം കാര്‍ഡുകള്‍ക്ക് പകരം ഇനി ചിപ്പ് ഘടിപ്പിച്ച കാര്‍ഡ്

ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന മാഗ്‌നറ്റിക് ഡെബിറ്റ് കാര്‍ഡുകള്‍ ഉടന്‍ അസാധുവാക്കും. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ‘ഇഎംവി’ കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളുടെ ഈ നടപടി. ഡിസംബര്‍ 31 മുതല്‍ മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ അസാധുവാക്കും. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ബാങ്കുകള്‍ തുടങ്ങി കഴിഞ്ഞു.

യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ‘ഇഎംവി’. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കുള്ള മാറ്റം. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇഎംവി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കും.

പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനുള്ള നടപടികള്‍ തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് വഴി ഉപയോക്താക്കള്‍ അറിയിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: