എഞ്ചിന്‍ തകരാറിലായി; ട്രാന്‍സ് അറ്റ്‌ലാന്റിക് വിമാനം ഷാനോനില്‍ ഇറക്കി

 
ഡബ്ലിന്‍: ആംസ്റ്റര്‍ഡാമില്‍ നിന്ന് യു.എസ്സിലെ ഡിട്രോയിറ്റിലേക്ക് പറന്നുയര്‍ന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എന്‍-135 പാസഞ്ചര്‍ വിമാനം ഐസ് ലാന്‍ഡിന് തെക്ക് ഭാഗത്ത് വെച്ച് തകരാറിലായി. എയര്‍ ബസിന്റെ എഞ്ചിനില്‍ ഇന്ധന സമ്മര്‍ദ്ദം മൂലമുണ്ടായ തകരാറുകള്‍ തുടര്‍ന്ന് വിമാനം ഷാനോന്‍ എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

എമര്‍ജന്‍സി ലാന്‍ഡിങ് പ്രഖ്യാപിക്കാതെ എയര്‍പോര്‍ട്ടില്‍ എന്‍ജിനിയര്‍മാരുടെ സേവനം മതിയാകുമെന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കൃത്യസമയത്ത് സുരക്ഷിതമായി വിമാനം ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. എഞ്ചിന്‍ തകരാറ് കണ്ടെത്തിയാല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കേണ്ടതും എയര്‍പോര്‍ട്ടില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതിനു പകരം എഞ്ചിനിയര്‍മാരെ മാത്രം തയ്യാറാക്കി നിര്‍ത്തിയതില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കിടയില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
എ എം

 

Share this news

Leave a Reply

%d bloggers like this: