എഞ്ചിനില്ലാതെ ട്രെയിന്‍ സഞ്ചരിച്ചത് 10 കിലോമീറ്റര്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

ഭുവനേശ്വര്‍: യാത്രക്കാരെയുംകൊണ്ട് എഞ്ചിനില്ലാ ട്രെയിന്‍ സഞ്ചരിച്ചത് 10 കിലോമീറ്റര്‍ ദൂരം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അഹമ്മദാബാദ്- പുരി എക്‌സപ്രസാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷ്യയിലെ തിത്‌ലഗഡ് സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും എഞ്ചിന്‍ വേര്‍പെടുത്തുമ്പോള്‍ സ്‌കിഡ് ബ്രേക്ക് നല്‍കാതിരുന്നതാണ് അപകടത്തിന് കാരണം, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭുവനേശ്വരില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയായിരുന്നു.

സമയമല്ലാത്ത സമയത്ത് ട്രെയിന്‍ നീങ്ങുന്നത് റെയില്‍വെ ഉദ്യോഗസ്ഥരില്‍ ചിലരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അത് തടയുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും യാതൊരു വിധത്തിലുള്ള പരിക്കും പറ്റിയിട്ടില്ലെന്നും റെയില്‍വെ വക്താവ് പറഞ്ഞു. ട്രെയിന്‍ നിയന്ത്രണം വിട്ടുപോകുന്നത് ശ്രദ്ധയില്‍പെട്ട് ജീവനക്കാര്‍ പാളത്തില്‍ കല്ലും മറ്റും ഇട്ട് വണ്ടി നിര്‍ത്തുന്നതിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നതിന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ആര്‍ക്കും സംഭവം മനസ്സിലായില്ല.

തിത്‌ലഗഡില്‍ നിന്ന് കേസിംഗയിലേക്കുള്ള റെയില്‍വേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എഞ്ചിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാന്‍ കാരണം. സംഭവത്തിന് ഉത്തരവാദിത്തപ്പെട്ട രണ്ട് ജീവനക്കാരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇതിന് പുറമെ അന്വേഷണത്തിനും റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: