എച്.ഐ.വി യെ ഉന്‍മൂലനം ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ സൗമി മാത്യൂസ്

വാഷിംഗ്ടണ്‍ : വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഒരു മലയാളി സാനിധ്യവും ശ്രദ്ധേയമായി. തൃശ്ശൂര്‍ വെസ്റ്റ് മങ്ങാട് സ്വാദേശിനിയായ ഡോക്ടര്‍ സൗമി മാത്യൂസ് ആണ് ഈ ഗവേഷണത്തിലെ മലയാളി സാനിദ്ധ്യം. യു.എസ് ലെ യൂണിവേഴ്സ്റ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറില്‍ ലോക നിലവാരത്തിലുള്ള ഗവേഷകര്‍ക്കപ്പാണ് സൗമിയ്ക്കും ഇതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത്. എച്.ഐ.വി യെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന പരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടത്. ഈ പരീക്ഷണം 100 ശതമാനം വിജയമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗവേഷക സംഘം.

ലേസര്‍ ആര്‍ട്ട് (ലോങ്ങ് ആക്ടിങ്ങ് സ്ലോ ഇഫക്ടീവ് റിലീസ് ആന്റി റിട്രോവയറല്‍ തെറാപ്പി) എന്ന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണയായി എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്, കൂടുതല്‍ സമയം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി മരുന്നിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു. ലോങ്ങ് ആക്ടിങ്ങ് സ്ലോ ഇഫക്ടീവ് റിലീസ് ആന്റി റിട്രോവയറല്‍ തെറാപ്പിയും, ക്രിസ്പര്‍ തെറാപ്പിയും (എച്ച്ഐവി ജീനോമിനെ മുറിച്ചു കളയുന്ന പ്രക്രിയ) സംയോജിപ്പിച്ചാണ് ചികിത്സിക്കുന്നത്.

ലേസര്‍ ആര്‍ട്ട് ചെയ്തതിനു ശേഷം ശരീരത്തില്‍ എച്ച്ഐവിയുടെ അളവ് കുറയുന്നു. തുടര്‍ന്ന് ബാക്കിയുള്ള എച്ച്ഐവിയെ ക്രിസ്പര്‍വച്ച് മുറിച്ചുകളയുന്നു. നിലവില്‍ എച് .ഐ വി യെ നിയന്ത്രിക്കാന്‍ മാത്രമാണ് മരുന്നുള്ളത്, ഇതിനെ ഇല്ലാതാകാനാവില്ല, എന്നാല്‍ പുതിയ ഗവേഷണത്തിലൂടെ ഈ വൈറസിനെ പൂര്‍ണയും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. വര്‍ഷത്തില്‍ രണ്ടോ , മൂന്നോ തവണ ഇന്‍ജെക്ഷന്‍ എടുത്താല്‍ മാത്രം എയ്ഡ്‌സ് രോഗം സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: