എച്ച് വണ്‍ ബി വിസ അപേക്ഷയില്‍ മാറ്റം വരുത്തി യുഎസ്

എച്ച് വണ്‍ ബി വിസ ചട്ടങ്ങളില്‍ വരുത്താന്‍ യുഎസ് ഗവണ്‍മെന്റ്. യുഎസ് യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിഗ്രി ഉള്ളവര്‍ക്ക് സാധാരണ എച്ച് വണ്‍ ബി വിസ ഹോള്‍ഡേഴ്സിനേക്കാള്‍ മുന്‍തൂക്കം ലഭിക്കും. ഇന്ത്യക്കാരെ വളരെയധികെ ബാധിക്കുന്ന മാറ്റങ്ങള്‍ അപേക്ഷ ചട്ടങ്ങളില്‍ കൊണ്ടുവരാനാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ദേശിക്കുന്നത്. 74 ശതമാനം എച്ച് വണ്‍ ബി അപേക്ഷരും ഇന്ത്യയില്‍ ജനിച്ചവരാണ്. സ്പോണ്‍സറിംഗ് കമ്പനികളുടെ ചിലവും ഇത് കുറയ്ക്കും.

രജിസ്ട്രേഷന്‍ റിക്വയര്‍മെന്റ് ഫോര്‍ പെറ്റീഷണേഴ്സ് സീക്കിംഗ് ടു ഫയല്‍ എച്ച് വണ്‍ ബി പെറ്റീഷന്‍സ് ഓണ്‍ ബിഹാഫ് ഓഫ് കാപ്പ് സബ്ജക്ട് ഏലിയന്‍സ് എന്ന പേരില്‍ ഒരു അനൗദ്യോഗിക കരട് ആണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ചട്ട പ്രകാരം എച്ച് വണ്‍ ബി വിസ അപേക്ഷകര്‍ യു എസ് സി ഐ എസില്‍ രജിസ്റ്റര്‍ ചെയ്യണം. യുഎസ് സര്‍വകലാശാലകളില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദമടക്കം നേടുന്നവര്‍ക്ക് മുന്‍തൂക്കം ലഭിക്കും. ഇത് സ്പോണ്‍സര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

ആദ്യത്തെ 20000 പേര്‍ അഡ്വാന്‍സ്ഡ് ഡിഗ്രി കാറ്റഗറിയില്‍ നിന്നായിരിക്കും. റെഗുലര്‍ കാറ്റഗറിയില്‍ 65,000 പേരെ തിരഞ്ഞെടുക്കും. 2017 ഏപ്രിലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ Buy American and Hire American ഉത്തരവിന്റെ തുടര്‍ച്ചയായാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ചട്ടങ്ങള്‍. പുതിയ ചട്ടങ്ങളോടുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രതികരണം വ്യക്തമല്ല. എച്ച് വണ്‍ ബി വിസ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള ഐടി കമ്പനി ജീവനക്കാരാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: