എം 1 മോട്ടോര്‍ വേ ദുരന്തം;  ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ 8 കേസുകള്‍ വീതം

എം.വണ്ണില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടു ഇന്ത്യക്കാരുടെ മരണത്തിനു ഉത്തരവാദിയായ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് എട്ടു കേസ് എടുത്തതായി റിപ്പോര്‍ട്ട്. 31 കാരനായ റൈസാദ് മസീദിക് നെതിരെയാണ് മരണത്തിനു കാരണമായ ഡ്രൈവിങ്ങിനും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്ങിലൂടെ മരണത്തിനു കാരണമായതിനു നാല് കുറ്റങ്ങളും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനു നാല് കുറ്റങ്ങളും ആണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മദ്യപിച്ചു അശ്രദ്ധമായി വാഹനമോടിച്ചതിനും കേസുണ്ട്. റിമാന്‍ഡിലായ ഇയാളെ ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. വോര്‍സ്റ്റെര്‍ഷെയറിലെ എവേഷാം സ്വദേശിയാണ് ഇയാള്‍ .

രണ്ടു ലോറിയും ഒരു മിനി ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബ്രിട്ടനിലെ ന്യൂപോര്‍ട്ട് പഗ്‌നെല്ലില്‍ വച്ച് ശനിയാഴ്ചയായിരുന്നു അപകടം. മിനി ബസ് ഓടിച്ചിരുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫ്, വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഋഷി രാജീവ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. റൈസാര്‍ഡ് മസെര്‍ക്ക് (31) എതിരേയാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചുവെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. മദ്യപിച്ചു വാഹനമോടിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

അപകട സമയത്ത് ഇയാള്‍ പരിധിയില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വോര്‍സെസ്റ്റര്‍ഷെയറി ഇവെന്‍ഷാമില്‍ താമസിക്കുന്ന ഇയാളെ ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മറ്റൊരു ലോറി ഡ്രൈവറായ ഡേവിഡ് വാങ്സ്റ്റാഫിനെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേയും എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മിനിബസിലുണ്ടായിരുന്ന 11 പേരും യൂറോപ്പിലേക്ക് പോകാന്‍ യൂറോ സ്റ്റാറില്‍ കയറാന്‍ പോകും വഴിയായിരുന്നു. അപ്പോഴാണ് രണ്ട് ട്രക്കുകളും മിനി വാനിന്റെ പുറത്ത് വന്ന് ഇടിക്കുന്നത്. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. അഞ്ച് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലടിക്കുകയാണ്.

ക്യാപിറ്റയില്‍ ജോലി ചെയ്യുന്നവരെയും അഞ്ച് പേരടങ്ങുന്ന കുടുംബത്തേയും നോട്ടിങ് ഹാമില്‍ നിന്ന് യൂറോ സ്റ്റാറിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം ഉണ്ടായതെന്ന് ബെന്നിയുടെ അടുത്ത സുഹൃത്തായ മനു സക്കറിയ പറയുന്നു. 12 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബെന്നി തല്‍ക്ഷണം തന്നെ മരിച്ചു. നോട്ടിങ്ഹാമില്‍ നിന്ന് വടക്ക് കിഴക്കന്‍ ലണ്ടനിലെ വെംബ്ലിയിലേക്ക് പോകാന്‍ ഈ കുടുംബമാണ് ബെന്നിയുടെ വാന്‍ വിളിക്കുന്നത്. യൂറോപ്പ് മുഴുവന്‍ യൂറോസ്റ്റാറില്‍ കറങ്ങി കാണാന്‍ ഇറങ്ങും വഴിയാണ് അപകടം ഉണ്ടായത്. കുറച്ച് പേര്‍ ഇവിടെ ഐടി കമ്പനികളില്‍ ജോലി നോക്കിയിരുന്നവരും ബാക്കിയുള്ളവര്‍ ചെന്നൈയില്‍ നിന്നും സന്ദര്‍ശക വിസയില്‍ എത്തിയവരുമായിരുന്നു.

ബെന്നിയുടെ മൃതദേഹം വിട്ടുകിട്ടിയാലുടന്‍ നാട്ടിലെത്തിച്ച് സംസ്‌കാരിക്കാനാണ് തീരുമാനം. വിപ്രോ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ എംബസിയുടെ സഹായത്തോടെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിപ്രോയുടെ ബ്രിട്ടനിലെ ഓപ്പറേറ്റിങ് തലവന്‍ രമേശ് ഫിലിപ്പ് പറഞ്ഞു. അപകടത്തില്‍ പെട്ടവരുടെ വിശദാംശംങ്ങള്‍ പൊലീസിനു കൈമാറിയതായും മറ്റു നടപടിക്രമങ്ങള്‍ പൊലീസ് ബന്ധുക്കളെ നേരിട്ടറിയിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: