എം ജെ എസ്സ് എസ്സ് എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

അയര്‍ലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയര്‍ലന്റെ റീജിയന്‍ സംഘടിപ്പിച്ച മൂന്നാമത് ബാലകലോല്‍ത്സവം കുട്ടികള്‍ക്ക് ആവേശമായി. രാവിലെ 10 മണിക്ക് റവ. ഫാ.ജോബിമോന്‍ സ്‌കറിയ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കലാമേഖലകളില്‍ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണ് വിധികര്‍ത്താക്കളായി എത്തിയിരുന്നത്. അവരെ പൂച്ചണ്ടുകള്‍ നല്കി ആദരിച്ചു. തുടര്‍ന്ന് 29 ഇനങ്ങളിലായി 150 ളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. 4 വേദികളിലായി സീനിയര്‍ ഇന്‍ഫന്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങല്‍ നേടിയ കുട്ടികള്‍ക്ക് ഡയറക്ടര്‍ ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, ഡീക്കണ്‍ ജോബില്‍ യോയാക്കി,സിസ്റ്റര്‍ ആഗ്‌നസ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി.ഏറ്റവും കൂടുതല്‍ പോയിന്റോടെ ഡബ്ലിന്‍ സെന്റ് ഗീഗോറിയോസ് സണ്ഡേസ്‌കൂള്‍ നോയല്‍ എവര്‍റോളിങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ബസലേല്‍ എവര്‍റോളിങ്ങ് ട്രോഫി വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സണ്ഡേസ്‌കൂളും, മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സബ്‌റോ എവര്‍റോളിങ്ങ് ട്രോഫി സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് സണ്ഡേസ്‌കൂളും നേടി. സണ്ഡേസ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഹാളില്‍ ഒരുക്കിയിരുന്നു. ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, സെക്രട്ടറി മി. ജൂബി ജോണ്‍ തുമ്പയില്‍, ജോ. സെക്രട്ടറി മി. തമ്പി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഈ വര്‍ഷത്തെ ബാലകലോത്സവത്തിനു ആതിഥേയത്വം വഹിച്ചത് ദ്രോഹഡ സെന്റ് അത്താനാസിയോസ് സണ്ഡേസ്‌കൂള്‍ ആയിരുന്നു.      

Share this news

Leave a Reply

%d bloggers like this: