എം.ജി.ആറിന് നൂറാം ജന്മവാര്‍ഷികത്തിന് 100 രൂപയുടെ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

 

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ(എംജിആര്‍) നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു. എംജിആറിന്റെ ചിത്രവും ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം എന്നതും ഇംഗ്ലീഷിലും ദേവനാഗരിയിലും രേഖപ്പെടുത്തിയായിരിക്കും നാണയങ്ങള്‍ പുറത്തിറക്കുക. കൂടാതെ നാണയത്തിലെ എംജിആറിന്റെ ചിത്രത്തിന് താഴെ 1917-2017 എന്നും രേഖപ്പെടുത്തും.

35 ഗ്രാം ആണ് ഭാരമുള്ള 100 രൂപ നാണയം നിര്‍മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും, 40 ശതമാനം ചെമ്പും, അഞ്ച് ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ്. നാണയത്തിന് 44 മില്ലീമീറ്റര്‍ വ്യാസവുമാണുള്ളത്. അഞ്ച് രൂപ നാണയത്തിന് ആറ് ഗ്രാമാണ് തൂക്കമുള്ളത്. ചെമ്പ് 75 ശതമാനവും സിങ്ക് 20 ശതമാനവും നിക്കല്‍ അഞ്ച് ശതമാനവും ചേര്‍ത്താണ് നാണയത്തിന്റെ നിര്‍മാണം.

100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് രൂപയുടെ അടയാളവും, 100 എന്ന് അക്കത്തിലും, അശോക സ്തംഭവും സത്യമേവ ജയതേയെന്ന് അതിന്റെ അടിയിലും ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കുന്നു. മറുഭാഗത്ത് നടുവിലായി എംജിആറിന്റെ ചിത്രവുമാണുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: