എം.ഇ.എസ് വിദ്യാഭാസസ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ച നടപടിയെ തുടര്‍ന്ന് ഫസല്‍ ഗഫൂറിന് വധ ഭീഷണി

കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നിരോധിച്ചതിനു പിന്നാലെ എംഇഎസ് പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂറിന് ഫോണില്‍ വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഗള്‍ഫില്‍നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഫസല്‍ ഗഫൂര്‍ നടക്കാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫസല്‍ ഗഫൂറിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു.

തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന് കാണിച്ചും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി. തനിക്ക് ഫെയ്സ്ബുക്ക് പേജില്ലെന്നും ദുരുദ്ദേശപരമായി ഫെയ്സ്ബുക്ക് പേജ് നിര്‍മിച്ചതെന്നുമാണ് ഫസല്‍ഗഫൂര്‍ പരാതിയില്‍ ചുണ്ടികാട്ടിയിരിക്കുന്നത്. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ നിഖാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതോടെ മുസ്ലിംലീഗിലെ ഒരു വിഭാഗം ഉള്‍പ്പെടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ആധുനികതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാകുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: