എം. ഇ എസ് കോളേജുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖാവരണം നിരോധിച്ച മാനേജ്മന്റ് നടപടിയില്‍ വി.ടി ബല്‍റാം എം.എല്‍.എ യുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

എം.ഇ.എസ് ന്റെ കീഴിലുള്ള വിവിധ കോളേജുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ മുഖാവരണം ധരിച്ചെത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനം കേരളത്തില്‍ വന്‍തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. പൗരോഹിത്യം അടിച്ചേല്‍പ്പിക്കുന്ന വസ്ത്രധാരണ രീതികള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്ന് പറയാതെ പറയുകയാണ് ഈ തീരുമാനത്തിലൂടെ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ . മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പുരോഗമന ചിന്താഗതികള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു തീരുമാനം കൂടി ആയി ഈ തീരുമാനത്തെ വിലയിരുത്തുകയാണ് തൃത്താതല എം.ല്‍.എ വി.ടി ബല്‍റാം.

വസ്ത്രധാരണം തീര്‍ത്തും വ്യക്തിപരമാണെന്നു പറയുമ്പോഴും മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അവരുടെമേല്‍ അടിച്ചേല്പിക്കപെടുന വസ്ത്രം ധരിക്കേണ്ടി വരുന്നു. മുഖവും ശരീരവും മൂടിക്കെട്ടി ആത്മവിശ്വാസം ഇല്ലാത്തവരായി മാറേണ്ടി വരുന്ന മുസ്ലിം സ്ത്രീകള്‍ മതാചാരത്തിന്റെയോ, ഭരണകൂടത്തിന്റെയോ, മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തരം വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത് അംഗീകരിക്കാവുന്നതല്ലെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: