ഉരുളക്കിഴഞ്ഞ് കഷ്ണത്തില്‍ ചവിട്ടി വീണ സ്ത്രീക്ക് 23000 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍: ഡണ്‍സ് സ്റ്റോറില്‍ ഉരളക്കിഴ‍ങ്ങ് കഷ്ണത്തില്‍ ചവിട്ടി വീണ സ്ത്രീക്ക് 23000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്യൂട്ടി സിവില്‍ കോടതി വിധി. അറുതപത് വയസുള്ള അന്ന മാനിങിനാണ് നാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍റെ പേരില്‍ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ക്ലോണ്‍ഡാല്‍ക്കിനിലെ ഡണ്‍സ് സ്റ്റോറില്‍ മീന്‍ വില്‍ക്കുന്ന മേഖലയിലേക്ക് നടക്കുന്നതിനിടെ ഇവര്‍ വഴുക്കി വീഴുകയായിരുന്നു. കൈയ്ക്കും മുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജീവനക്കാരും മറ്റുള്ളവരും കൂടി ചുറ്റം കൂടുകയും ഇവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.

ആരോ ഇതിനിടെ നിലത്ത് നിന്ന് സോസുപോലുള്ള കുഴമ്പ് പുരണ്ട  നിലയിലുള്ള ഉരുളക്കിഴഞ്ഞ് കഷ്ണം എടുത്ത്കാണിക്കുകയും ചെയ്തു. ഇതില്‍ ചവിട്ടിയാണ് വീണതെന്ന് ഇവരാണ് പറഞ്ഞത്. സെന്‍റ് പാട്രിക്സ് പാര്‍ക്ക് സ്വദേശിയാണ് മാനിങ്. അപകടം നടന്നതില്‍ പിന്നെ പുറം വേദനയും കഴുത്തിന് പ്രയാസങ്ങളും കൂടുതലായി അനുഭവപ്പെടുന്നതായും മാനിങ് കോടതിയില്‍ വ്യക്തമാക്കി.

ഇവര്‍ക്ക് നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതാണ്. വീഴ്ച്ചകൂടി ആയതോടെ ഇത് കൂടി. അപകടത്തോടെ കൈകുഴയ്ക്കും വേദനയായി. പുറം വേദന നേരത്തെയുണ്ടിയിരുന്നെങ്കിലും തിരിച്ച വരികയായിരുന്നു. കൈകുഴയ്ക്ക് വേദന തുടങ്ങിയതോടെ ദിനം പ്രതിയുള്ള പ്രവര്‍ത്തികള്‍ തടസപ്പെട്ടു. ഇതോടെ ഡണ്‍സിനെതിരെ ഇവര്‍ അശ്രദ്ധയ്ക്ക് കേസ് നല്‍കി. ഡണ്‍സ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു. അശ്രദ്ധയ്ക്ക് ഉത്തരവാദി മാനിങ് ആണെന്നും വാദിച്ചു. മാനിങ് വീണ സ്ഥലത്ത് ഉരുളക്കിഴങ്ങ് കഷ്ടണങ്ങള്‍ നേരത്തെ പോയിട്ടുണ്ടെന്ന് കൂടി വ്യക്തമാക്കപ്പെട്ടതോടെ നേരത്തെ ശുചിയാക്കിയെങ്കിലും അതിന്‍റെ ബാക്കിയില്‍ ചവിട്ടിയാകാം വീണതെന്ന നിഗമനത്തില്‍ കോടതി എത്തുകയായിരുന്നു.

മാനിങിന്‍രെ ആരോഗ്യ പശ്ചാതലം കൂടി പരിഗണിക്കുമ്പോള്‍ ഇത്തരം ഒരു വീഴ്ച്ച അവര്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

എസ്

Share this news

Leave a Reply

%d bloggers like this: