ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ ആര്‍എസ്എസ്

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവരുടെ അസ്തിത്വവും അന്തസും സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നടത്തിയ പ്രസംഗത്തിനെതിരെ ആര്‍.എസ്.എസ്. ഹമീദ് അന്‍സാരി വര്‍ഗീയ മുസ്ലീം നേതാവിനെ പോലെയാണ് സംസാരിക്കുന്നെന്ന് മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് ആര്‍.എസ്.എസ് ആരോപിച്ചത്.

ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം ഒരു സമൂഹത്തെ മാത്രം കേന്ദ്രീകരിച്ച് സംസാരിക്കാന്‍ പാടില്ല. എല്ലാവരുടേയും ഉന്നമനമായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അവയൊന്നും ഉണ്ടായിരുന്നില്ല. മുസ്ലീങ്ങളെ വിവേചനത്തിന്റെ ഇരകളാക്കി ചിത്രീകരിക്കാതെ സമൂഹത്തെ ഏകീകരിക്കുന്നതില്‍ നിന്നും മുസ്ലീം മൗലികവാദം എങ്ങനെയാണെന്ന് അവരെ തടയുന്നതെന്ന് അവര്‍ക്ക് അന്‍സാരി പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും ആര്‍.എസ്.എസ് മുഖപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസ് ഇ മുഷാവരാത് സുവര്‍ണ്ണ ജൂബിലിയില്‍ പങ്കെടുക്കവേയാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിവാദപ്രസ്താവന നടത്തിയത്.

Share this news

Leave a Reply

%d bloggers like this: