ഉത്തര കൊറിയക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക്ന്‍ നടപടി

 

ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ സാമ്പത്തിക ഉപരോധം ശക്തമാക്കി യുഎസ്. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയെ അധികാരപ്പെടുത്തുന്ന പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. പ്യോഗ്യാംഗുമായുള്ള എല്ലാവിധ സാന്പത്തിക ഇടപാടുകളും നിര്‍ത്തണമെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് മറ്റു ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് സംസാരിക്കുകയായിരുന്നു ട്രംപ്. വിനാശകരമായ ആയുധങ്ങള് വികസിപ്പിക്കാനുള്ള ഉത്തരകൊറിയ സാന്പത്തിക സ്രോതസുകളെ വിച്ഛേദിക്കാനാണ് നടപടികള്‍ എടുത്തതെന്ന് ട്രംപ് പറഞ്ഞു. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉത്തരകൊറിയ അന്താരാഷ്ട്ര സാന്പത്തിക വ്യവസ്ഥിതിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയയ്ക്ക് എതിരേ യുഎന്‍ രക്ഷാസമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് രണ്ടാഴ്ച പിന്നിടുന്‌പോഴാണ് അമേരിക്കയുടെ നീക്കം. പുതിയ ഉത്തരവ് ഒരേ ഒരു രാജ്യത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്, അത് ഉത്തരകൊറിയയെ ആണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: