ഉത്തര കേരളം യുഡിഎഫിനൊപ്പം, കാസര്‍കോടും കണ്ണൂരും തിരിച്ചുപിടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം; ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍…

തിരുവനന്തപുരം: കണ്ണരിലും കാസര്‍കോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലം. കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. രാജ്‌മോഹന്‍ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

ഇതിനിടെ ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സൂചന നല്‍കി ദേശീയമാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡേ, എന്‍ ഡി ടിവി, ന്യൂസ് നേഷന്‍ എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബി ജെ പി ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്. യു ഡി എഫ് 13 സീറ്റുകളും എല്‍ ഡി എഫ് അഞ്ച് സീറ്റുകളും നേടുമെന്നും ബി ജെ പി ഒരു സീറ്റും നേടുമെന്നാണ് എന്‍ ഡി ടിവി എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

ഇന്ത്യാ ടുഡേ- ആക്സിസ് പോള്‍ എക്സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് 15-16 സീറ്റുവരെ ലഭിച്ചേക്കും. എല്‍ ഡി എഫ് 3-5 സീറ്റില്‍ ഒതുങ്ങും. ബി ജെ പി ഒരു സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ-ആക്സിസ് പോള്‍ ഇന്ത്യാ ഫലം പറയുന്നു.

ന്യൂസ് നേഷന്റെ എക്സിറ്റ് പോള്‍ ഫലപ്രകാരം ബി ജെ പി ഒന്നു മുതല്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കും. കോണ്‍ഗ്രസ് 11-13 സീറ്റുകളും എല്‍ ഡി എഫ് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ നേടുമെന്നും ന്യൂസ് നേഷന്‍ എക്സിറ്റ് പോള്‍ ഫലം പറയുന്നു.

Share this news

Leave a Reply

%d bloggers like this: