ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പെടെ ബിജെപിയ്ക്ക് കനത്ത തിരിച്ചടി

ലക്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പെടെ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. മോഡി ദത്തെടുത്ത ഗ്രാമമായ നയാപുരിയിലും ബിജെപി തോറ്റു. ആദ്യഘട്ട ഫലസൂചനകള്‍ നോക്കിയാല്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയ സൂചനകളാണ് പുറത്തുവരുന്നത്.
മായാവതി നയിക്കുന്ന ബി.എസ്.പിയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ 58ല്‍ 50 സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ വേരോട്ടം കാഴ്ചവച്ച ബിജെപി ഇത്തവണ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനിരിക്കെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ 28ല്‍ നാലു സീറ്റില്‍ മാത്രം ജയിക്കാനേ ബി.ജെ.പിക്ക് സാധിച്ചൊള്ളു.

കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ഡിയോറിയയില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 56ല്‍ ഏഴു സീറ്റ് നേടാനെ ബി.ജെ.പിക്കായൊള്ളു. അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടി ചര്‍ച്ച ചെയ്യാനായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഓം മാഥൂര്‍ നാളെ ലക്‌നൗവില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: