ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

 

ന്യൂഡല്‍ഹി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ബിസിനസ് രംഗത്തെ ശത്രുതയാണു തനിക്കെതിരായ കേസിനു പിന്നിലെന്ന് ആരോപിച്ച ഉതുപ്പ്, ഇന്ത്യയിലേക്കു വരാനും അന്വേഷണം നേരിടാനും തയാറാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നു തന്നെ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. അല്‍-സറഫ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ ഉതുപ്പ് മുന്നൂറു കോടി സമ്പാദിച്ചെന്ന കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: