ഉതുപ്പുവര്‍ഗ്ഗീസ് ഒളിച്ചു കഴിയുന്നതിനിടെയിലും നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഉതുപ്പുവര്‍ഗ്ഗീസ് ഒളിച്ചു കഴിയുന്നതിനിടെയിലും നഴ്‌സുമാരെ പറ്റിക്കുന്നതായി റിപ്പോര്‍ട്ട്. കുവൈറ്റിലെ 3,500 നഴ്‌സിങ് ഒഴിവിലേയ്ക്ക് നിയമനം നടത്താനാണ് ഉതുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി 1500 ഉദ്യോഗാര്‍ത്ഥികളെ വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിച്ച് അഭിമുഖം നടത്തി. കുവൈറ്റ് ആരോഗ്യമന്ത്രാലയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഉതുപ്പിന്റെ വാദം.

അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് സന്ദര്‍ശക വിസയ്ക്കായി ഉതുപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ഉതുപ്പ് വര്‍ഗ്ഗീസ് നേരിട്ടെത്തിയാണ് ഇന്റര്‍വ്യൂ നടത്തിയത്. അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ഒക്‌ടോബര്‍ മൂന്നാം തീയതി നടക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: