ഉടന്‍ തന്നെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങി ടീച്ചേര്‍സ് യൂണിയന്‍

ഡബ്ലിന്‍: ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് യൂണിയന്‍ ശമ്പള പരിഷ്‌കരണം അംഗീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സംഘടന. ശമ്പള തുല്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് യൂണിയന്‍ തയ്യാറാണെന്ന് മാത്രമാണ് അറിയിച്ചതെന്നും ഐ.എന്‍.ടി.ഒ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുണിയനുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട്.

ശമ്പള പരിഷ്‌കരണത്തോട് ചായ്വ് ഉള്ളവരാകാം പരിഷ്‌കരണം അംഗീകരിച്ചെന്ന വാര്‍ത്ത പുറത്ത് വിട്ടതെന്ന് പറയപ്പെടുന്നു. എങ്കിലും ഭൂരിഭാഗം അംഗങ്ങളും ശമ്പളം തുല്യമായി ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ ഉടന്‍ തന്നെ സമര രംഗത്തേക്ക് ഇറങ്ങുമെന്ന മുന്നറിയിപ്പും ഐ.എന്‍.ടി.ഒ നല്‍കിയിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: