ഉച്ച തിരിഞ്ഞ് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഡബ്ലിന്‍ : ഇന്ന് ഉച്ച തിരിഞ്ഞ് അയര്‍ലണ്ടില്‍ അതി ശക്തമായ മഴയ്ക്കും, ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി. രാവിലെ രാജ്യവ്യാപകമായി തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ച തിരിഞ്ഞു മഴയുണ്ടാകുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഉച്ച തിരിഞ്ഞു ആരംഭിക്കുന്ന മഴ രാത്രി വരെ തുടര്‍ന്നേക്കും. ലിന്‍സ്റ്ററിലും, അള്‍സ്റ്ററിലും രാത്രിയായിരിക്കും മഴ ശക്തമാക്കുക എന്നും അറിയിപ്പുണ്ട്. ഇന്നത്തെ താപനില 11 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയില്‍ തുടരുന്നു. ഇടിമിന്നല്‍ മുന്നറിയിപ്പ് ഉള്ളതിനാല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: