ഈ സ്മാര്‍ട്ഫോണുകളില്‍ ഇനി നിങ്ങള്‍ക്ക് വാട്സ്ആപ്പ് ലഭ്യമാകില്ല

ഈ വര്‍ഷം മുതല്‍ ചില സ്മാര്‍ട്ഫോണുകളില്‍ വാട്സ്ആപ്പ് സേവനങ്ങള്‍ ലഭ്യമാവില്ല. വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടികയിലേക്ക് കൂടുതല്‍ പേരുകള്‍ കൂടി അടുത്തിടെ ചേര്‍ക്കപ്പെട്ടു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്സ്ആപ്പ് പിന്‍വലിക്കുന്നത്.

വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്ന പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഈ ഓഎസുകളെ സേവന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന് വാട്സ്ആപ്പ് പറഞ്ഞു. പട്ടികയിലുള്ള ചില ഫോണുകളില്‍ ഇതിനോടകം വാട്സ്ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ ഈ വര്‍ഷം തന്നെ വാട്സ്ആപ്പ് സേവനം അവസാനിക്കും.

പഴയ ഫോണുകളാണ് ഉപയോഗിക്കുന്ന ഉപയോക്താക്കളോട് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്ക് മാറാന്‍ വാട്സ്ആപ്പ് ആവശ്യപ്പെടുന്നു.

വാട്സആപ്പ് സേവനം നിര്‍ത്തലാക്കിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍

ആന്‍ഡ്രോയിഡ് 2.3.3 യേക്കാള്‍ പഴയ പതിപ്പുകളില്‍
വിന്‍ഡോസ് ഫോണ്‍ 8.0 യേക്കാള്‍ പഴയ ഫോണുകളില്‍
ഐഫോണ്‍ 3ജിഎസ്/ ഐഓഎസ് 6
നോക്കിയ സിംബിയന്‍ എസ്60
ബ്ലാക്ക് ബെറി എസും ബ്ലാക്ക്ബെറി 10 ഉം

ഈ വര്‍ഷം വാട്സആപ്പ് നിശ്ചലമാവാന്‍ പോവുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍

നോക്കിയ എസ്40
ആന്‍ഡ്രോയിഡ് 2.3.7 ഉം അതിന് മുമ്പുള്ള പതിപ്പുകളും
ഐഓഎല് 7ഉം അതിന് മുമ്പുള്ള പതിപ്പുകളും
വാട്സ്ആപ്പ് നിര്‍ദ്ദേശിക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍

ആന്‍ഡ്രോയിഡ് ഓഎസ് 4.0 യ്ക്ക് മുകളിലുള്ളവ
ഐഓഎസ് 8 ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍
വിന്‍ഡോസ് ഫോണ്‍ 8.1 ന് മുകളിലുള്ളവ

ഡികെ

Share this news

Leave a Reply

%d bloggers like this: