ഈ വര്‍ഷം സ്‌കൂള്‍ അഡ്മിഷന്‍ താളം തെറ്റുമെന്ന് ആശങ്കയില്‍: അയര്‍ലണ്ടില്‍ 900 സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്ക് കാത്തിരിപ്പില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുമതി ലഭിക്കാത്ത 900-ത്തോളം സ്‌കൂളുകള്‍ ക്യൂവില്‍ തുടരുന്നു. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മതിയായ കെട്ടിടമില്ലെന്ന് കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ച 300 എണ്ണവും ഇതില്‍പെടും. ഈ അക്കാദമിക് വര്‍ഷം സ്‌കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും.

ഈ വര്‍ഷം പുതിയ അഡ്മിഷന് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 900 സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിഷയം സിന്‍ഫില്‍ ക്യാബിനറ്റ് മീറ്റിങ്ങില്‍ അവതരിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം 40 ശതമാനത്തോളം പുതിയ അഡ്മിഷന് വേണ്ട അപേക്ഷകള്‍ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കാത്തത് അഡ്മിഷന്‍ നേടുന്നവര്‍ക്ക് തടസം നേരിടുമെന്നാണ് വിലയിരുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: