ഈ വര്‍ഷം ഐറിഷ് ഉപഭോക്താക്കള്‍ ചെലവിട്ടത് 100 ബില്യണ്‍ യൂറോ; കണക്കുകള്‍ പുറത്തുവിട്ട് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: ഐറിഷ് ഉപഭോക്താക്കള്‍ ഈ വര്‍ഷം ഉപഭോഗം നടത്തിയതില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 100 ബില്യണ്‍ യൂറോയാണ് ഈ വര്‍ഷം ഐറിഷ് ഉപയോഗികതാക്കള്‍ ചെലവാക്കിയത്. ശമ്പള വര്‍ധനവും, നാണയപ്പെരുപ്പം കുറഞ്ഞതും പ്രതിശീര്‍ഷ വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും അയര്‍ലണ്ടിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തി.

ശമ്പള നിരക്കില്‍ 3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ നാണയപ്പെരുപ്പ നിരക്ക് 1 ശതമാനത്തിന് താഴെയെത്തി. യു.എസ്സില്‍ നികുതി നിരക്കുകള്‍ക്ക് മാറ്റം വരുത്തിയത് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കാം. അത് ഡോളറിനൊപ്പം യൂറോയുടെ മൂല്യത്തെയും ഭാവിയില്‍ ബാധിച്ചേക്കാമെന്ന ആശങ്കയും സെന്‍ട്രല്‍ ബാങ്ക് പങ്കുവെയ്ക്കുന്നു.

വ്യക്തി വരുമാനം കൂടിയത് മാര്‍ക്കറ്റുകളില്‍ പുത്തന്‍ ഉണര്‍വ് നല്‍കി. രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാണെന്നുള്ള വാര്‍ത്തയാണ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ലഭിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: