ഈ മാസം അപൂര്‍വ്വ ക്രിസ്മസ് വാല്‍നക്ഷത്രം അയര്‍ലണ്ടിന്റെ മാനത്ത് ദിശ്യവിരുന്നൊരുക്കും

ഡബ്ലിന്‍: വെട്ടിത്തിളങ്ങുന്ന അപൂര്‍വ്വ വാല്‍നക്ഷത്രം അയര്‍ലണ്ടിന്റെ മാനത്ത് ആകാശവിരുന്നൊരുക്കാന്‍ എത്തുന്നു. ഡിസംബര്‍ മാസത്തില്‍ ഭൂമിക്കരികിലൂടെ ഈ വാല്‍ നക്ഷത്രം കടന്നു പോകുമെന്നാണ് അയര്‍ലന്റിലെ വാനനിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ‘വിര്‍ട്ടാനെന്‍’ (Comet Wirtanen) എന്നറിയപ്പെടുന്ന ഈ ധൂമകേതു ആദ്യമായാണ് ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകുന്നത്. ഡിസംബര്‍ പകുതിയോടെ ഐറിഷ് മാനത്ത് ഇവ ദൃശ്യമാകുമെന്നാണ് കരുതുന്നത്.

സൌരയൂഥത്തിന്റെ കോണിലെ തണുത്തുറഞ്ഞ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ നിന്ന് പുറത്തുകടന്ന്, ദശലക്ഷത്തോളം വര്‍ഷങ്ങള്‍ യാത്ര ചെയ്താണ് ഈ വാല്‍നക്ഷത്രം എത്തുന്നത്. ബൈനോക്കുലറോ ടെലസ്‌കോപ്പോ ഉപയോഗിച്ചാല്‍ ഈ വാല്‍നക്ഷത്രത്തെ കാണാം. ഡിസംബര്‍ 14 ന് ഡബ്ലിനിലെ വാനനിരീക്ഷണ കേന്ദ്രത്തില്‍ വാല്‍നക്ഷത്രത്തെ ദര്‍ശിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് ശക്തിയേറിയ ടെലസ്‌കോപ്പും ഗവേഷകര്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ ശ്രേണിയില്‍പ്പെട്ട ഒരു നക്ഷത്രം ഇനി നമ്മുടെ ആകാശത്ത് എത്താന്‍ 110,000 വര്‍ഷങ്ങള്‍ കാത്തിരിക്കണം. അയര്‍ലണ്ടില്‍ ഇത്രയും വ്യക്തമായി വാല്‍നക്ഷത്രത്തെ കാണാന്‍ കഴിയുന്ന അവസരം അനേക വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണെന്ന് അസ്ട്രോണോമി അയര്‍ലണ്ട് മാഗസിന്‍ എഡിറ്റര്‍ ഡേവിഡ് മൂര്‍ വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: