ഈ ജീന്‍ നിങ്ങളിലുണ്ടെങ്കില്‍ മരിക്കാന്‍ സാധ്യതകള്‍ ഏറെ

പ്രായം കുറഞ്ഞവരില്‍ പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായ ജീന്‍ കണ്ടെത്തി ഗവേഷക സംഘം. കാനഡ, സൗത്ത് ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ നടത്തിയ സംയുക്തമായ ഗവേഷണമാണ് കണ്ടെത്തലിനു പിന്നില്‍. CDH2 എന്നറിയപ്പെടുന്ന ഈ ജീന്‍ അത്‌ലറ്റുകള്‍, കൗമാരക്കാര്‍, കുട്ടികള്‍ എന്നിവരില്‍ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിപ്പിക്കുന്നതു ഈ ജീനിന്റെ പ്രവര്‍ത്തന ഫലമായാണ്.

ഈ ജീന്‍ ഉള്ളവരില്‍ Arrhythmogenic right ventricular cardiomyopathy (ARVC) എന്ന ഹൃദ്രോഗമാണ് ഒളിഞ്ഞുകിടക്കുന്നത്. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഈ രോഗം മൂലം ശക്തമായി ഉണ്ടാകുന്ന ആദ്യത്തെ ഹൃദയാഘാതത്തില്‍ രോഗി മരണപ്പെടാന്‍ 98 ശതമാനം സാധ്യതയാണ് നിലനില്‍ക്കുന്നത്. 15 വര്‍ഷത്തെ പഠനത്തിന് ശേഷം കണ്ടെത്തിയ ഈ ജീനിനെക്കുറിച്ച് Circulation: Cardiovascular Genetics എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ജനിതക പരിവര്‍ത്തനത്തിലൂടെ കൈമാറി വരുന്ന ഈ ജീനിന്റെ സാന്നിധ്യം മൂലം ആഫ്രിക്കയില്‍ യുവാക്കളും, കുട്ടികളും മരണമടഞ്ഞ സംഭവങ്ങള്‍ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും രോഗബാധ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. രോഗം ഉണ്ടെന്നു നേരത്തെ സ്ഥിതീകരിച്ചാല്‍ ഈ ജീന്‍ പ്രവര്‍ത്തനരഹിതമാക്കുന്ന ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ ഉറപ്പു നല്‍കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: