ഈ ക്രിസ്മസിന് സാന്റായോടൊപ്പം ഒരു മാജിക്ക് യാത്ര ആയാലോ? ബുക്കിങ് തുടങ്ങി കഴിഞ്ഞു

 

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷമാക്കാന്‍ വിക്കലോ മലനിരകളിലൂടെ പുത്തന്‍ ട്രെയിന്‍ യാത്ര അനുഭവം ഒരുക്കുകയാണ് സാന്റാസ് ജേര്‍ണി. വിന്റര്‍ വണ്ടര്‍ ലാന്‍ഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യാത്രയില്‍ ടോക്കിങ് ട്രീസ്, കാന്‍ഡി കെയിന്‍ ലാന്‍ഡ്, എല്‍വ്സ് ബെഡ്റൂം, എല്‍വസ് വില്ലേജ്, മിസിസ് ക്‌ളോസ് കിച്ചന്‍ തുടങ്ങി ആകര്‍ഷകമായ നിരവധി മാജിക്കല്‍ അനുഭവമായിരിക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുക. കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യവും അത്ഭുതപൂര്‍ണ്ണവുമായ യാത്രാനുഭവമായിരിക്കും ഇത്.

സാന്റാസ് ട്രെയിനിന്റെ ആദ്യയാത്ര നവംബറില്‍ 25 ന് പുറപ്പെടുന്നു. തുടര്‍ന്ന് വിക്ലോ കൗണ്ടിയിലെ റൗണ്ട് വുഡ്‌സിലെ ജൊസ് ഗോള്‍ഫ് ക്ലബ്ബ് നിന്ന് ക്രിസ്തുമസ് വരെ എല്ലാ വാരാന്ത്യങ്ങളിലും സാന്റാസ് ട്രെയിന്‍ ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് 12.50 യൂറോയും കുട്ടികള്‍ക്ക് 18 യൂറോയുമാണ് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കുകള്‍. കൂടാതെ കുഞ്ഞുങ്ങള്‍ക്ക് സാന്തയില്‍ നിന്നുള്ള സൗജന്യ സമ്മാനവും ഉള്‍പ്പെടുന്നു.

നിങ്ങളുടെ ബോര്‍ഡിങ് പാസില്‍ ചെക്ക് ഇന്‍ ചെയ്ത് നിങ്ങളുടെ ഉത്സവ യാത്ര ആരംഭിക്കാം. ഓരോ യാത്രയിലും പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണുള്ളത്. അതിനാല്‍ എത്രയും വേഗം നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക. സാന്റാസ് ജേര്‍ണിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://santasjourney.ticketsolve.com/shows/873580821/events/128100673?_ga=2.118571407.768494012.1511530028-1364722485.1511169106  ല്‍ ബുക്കിങ് നടത്താവുന്നതാണ്.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: